സുരക്ഷിത എയർലൈനുകളിൽ ഒരു ഇന്ത്യൻ കമ്പനിപോലുമില്ല

Qantas

എയർലൈൻ സേഫ്റ്റി ആന്റ് പ്രൊഡക്ട് റേറ്റിംഗ് വെബ്സൈറ്റായ എയർലൈൻ റേറ്റിംഗ് ഡോട്ട് കോം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇരുപത് വിമാന സർവീസുകളെ തിരഞ്ഞെടുത്തപ്പോൾ അതിൽ ഇന്ത്യൻ കമ്പനികള്‍ ഒരെണ്ണം പോലുമില്ല. ഓസ്ട്രേലിയൻ വിമാന കമ്പനിയായ ക്വാണ്ടാസ് ആണ് ഒന്നാം സ്ഥാനത്തിലെത്തിയത്.

Air New Zealand

ഐഎടിഎയുടെ സർട്ടിഫിക്കറ്റ്, ബ്ലാക്‌ലിസ്റ്റിൽ പെടാത്ത എയർലൈൻ, അപകട നിരക്ക് കുറഞ്ഞ എയർലൈൻ, റഷ്യൻ വിമാനങ്ങൾ മാത്രം ഉപയോഗിക്കാത്ത എയർലൈൻ തുടങ്ങി നിരവധി ഘടങ്ങൾ പരിഗണിച്ചാണ് സുരക്ഷിത എയർലൈനെ കണ്ടെത്തുന്നത്. 1920ല്‍ ആരംഭിച്ച ക്വാണ്ടാസ് ലോകത്തിലെ മൂന്നാമത്തെ പഴക്കമേറിയ വിമാന കമ്പനിയാണ്. നിലവിൽ ഓസ്ട്രേലിയയിലെ ഏറ്റവും വലിയ വിമാന സർവീസ് കമ്പനികളിലൊന്നാണ് ക്വാണ്ടാസ്.

Alaska Airlines

എയർ ന്യൂസിലാന്റാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. 1940ൽ ന്യൂസിലാന്റിലെ ഓക്‌ലാന്റിൽ സ്ഥാപിച്ച കമ്പനി പാസന്‍ജർ, കാർഗോ സർവീസ് നടത്തുന്ന ഡൊമെസ്റ്റിക്, ഇന്റർനാഷണൽ എയർലൈൻ ഗ്രൂപ്പാണിത്. അമേരിക്കയിലെ അലാസ്ക എയർലൈൻസാണ് മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ജപ്പാനിലെ ഓൾ എയർ നിപ്പോണാണ് നാലാം സ്ഥാനത്തും അമേരിക്കൻ എയർലൈൻസ് അഞ്ചാം സ്ഥാനത്തും എത്തിയിരിക്കുന്നു.

All Nippon Airlines (ANA)

ക്യാത്തി പസഫിക്ക് എയർവേയ്സ്, എമിറേറ്റ്സ്, എത്തിഹാദ് എയർവേസ്, എവിഎ എയർ, ഫിൻ എയർ, ഹവായിയൻ എയർലൈൻസ്, ജപ്പാൻ എയർലൈൻസ്, കെഎൽഎം, ലുഫ്താൻസ്, സ്കാന്റിനേവിയൻ എയർലൈൻ സിസ്റ്റം, സിംഗപ്പൂർ എയർ‌ലൈന്സ്, സ്വിസ് എയർലൈൻസ്, വെർജിൻ അറ്റ്ലാന്റിക്ക, വെർജിൻ ഓസ്ട്രേലിയ തുടങ്ങിയ വിമാന കമ്പനികളാണ് ഏറ്റവും സുരക്ഷിതമായ 20 വിമാന കമ്പനികൾ.