പുതിയ ഡ്യൂക്ക് എത്തുന്നു

Duke 390

കെടിഎം ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചതു ഡ്യൂക്കിലൂടെയാണ്. കരുത്തും സ്റ്റൈലും ഒരുപോലെ ഒത്തിണങ്ങിയ നേക്കഡ് സ്പോർട്സ് ബൈക്കിനു യുവാക്കൾ മികച്ച സ്വീകരണമാണ് നൽകിയത്. അതിനു ശേഷം ഡ്യൂക്ക് 390യും ആർസി 200, ആർസി 390 യും കമ്പനി പുറത്തിറക്കി. നാലു ബൈക്കുകളും യുവനിര ആവേശത്തോടെയാണു സ്വികരിച്ചത്. ഡ്യൂക്ക് ആരാധകർക്കു സന്തോഷ വാർത്ത സമ്മാനിച്ച് ഡ്യൂക്കിന്റെ പുതിയ പതിപ്പെത്തുന്നു. 2017 ഡ്യൂക്ക് 390 യുടെ ചിത്രങ്ങളാണിപ്പോള്‍ ഫെയ്സ്ബുക്കിലെ താരം. പൂണെ നിർമാണശാലയിൽ നിന്നു പകർത്തിയ ചിത്രമാണു ഫെയ്സ്ബുക്കിൽ പ്രചരിക്കുന്നത്.

2017 Duke Spy Shoot, Photo Courtesy: Facebook

പുതിയ മോഡലിനെക്കുറിച്ചു കമ്പനി ഔദ്യോഗിക വിശദീകരണങ്ങളൊന്നും നൽകിയിട്ടില്ലെങ്കിലും ഈ വർഷം അവസാനത്തോടു കൂടി നിർമാണം ആരംഭിക്കും എന്നാണു സൂചന. രാജ്യാന്തര വിപണിയിൽ പുറത്തിറങ്ങിയതിനു ശേഷമായിരിക്കും ബൈക്ക് ഇന്ത്യയിലെത്തുക. കൂടാതെ ഈ വർഷം അവസാനത്തോടുകൂടി പുതിയ ഡ്യൂക്കിനെ കമ്പനി പ്രദർശിപ്പിക്കുമെന്നും കരുതപ്പെടുന്നു.

RC 200 & RC 390

മൾട്ടിബീം ഹെ‍ഡ്‌ലാമ്പ്, റീ‍ഡിസൈൻ ചെയ്ത ഫ്യുവൽ ടാങ്ക്, റീഷെയ്പ് ചെയ്ത ടാങ്ക് സ്കൂപ്പുകൾ എന്നിവയ്ക്കു പുറമെ ഇൻട്രുമെന്റ് ക്ലസ്റ്റർ, ഫ്രെയിം, എക്സ്ഹോസ്റ്റ്, സീറ്റുകൾ, ടെയിൽ ലാമ്പുകൾ എന്നിവയിലും പുതുമകൾ നൽകിയിട്ടുണ്ട്. എന്നാൽ ടയറുകളും ഇൻഡികേറ്റർ ലൈറ്റുകളും , ഫുട്ട്പെഗും, റിയൽ സ്വിങ് ആമുമെല്ലാം പഴയ മോഡലിന്റേതു തന്നെ നിലനിർത്തുമെന്നറിയുന്നു. നിലവിലെ മോഡലിലുള്ള 375 സിസി എൻജിൻ തന്നെയായിരിക്കും 2017 ഡ്യുക്കിലുമെങ്കിലും കരുത്ത് കുടുതലായിരിക്കും. കൂടാതെ വിലയും നിലവിലെ മോ‍ഡലിനെ അപേക്ഷിച്ച് അൽപ്പം കൂടുതലായിരിക്കും എന്നാണു സൂചന.