ഡ്യൂക്ക് 200 ഇനി എ ബി എസോടെ; വില 1.60 ലക്ഷം

ktm-duke200
SHARE

ആന്റിലോക്ക് ബ്രേക്ക് സംവിധാന(എ ബി എസ്)മുള്ള ‘ഡ്യൂക്ക് 200’ കെ ടി എം ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിച്ചു. സാധാരണ മോഡലിനെ അപേക്ഷിച്ച് 8,500 രൂപയോളം അധികമാണ് എ ബി എസുള്ള ‘ഡ്യൂക്ക് 200’ ബൈക്കിനു വില. ഡൽഹി ഷോറൂമിൽ ‘ഡ്യൂക്ക് 200 എ ബി എസി’ന്റെ വില 1.60 ലക്ഷം രൂപയാണ്; സാധാരണ ‘ഡ്യൂക്ക് 200’ 1,5,1757 രൂപയ്ക്കു ഡൽഹി ഷോറൂമിൽ ലഭ്യമാണ്.  

എൻജിൻ ശേഷി 125 സി സിയിലേറെയുള്ള ബൈക്കുകളിൽ ആന്റി ലോക്ക് ബ്രേക്ക് സംവിധാനം നിർബന്ധമാക്കുന്ന നിയമം പ്രാബല്യത്തിലെത്തുന്നതിനു മുന്നോടിയായാണ് കെ ടി എം ‘ഡ്യൂക്ക് 200 എ ബി എസ്’ അവതരിപ്പിച്ചതെന്നു വേണം കരുതാൻ. 

ബോഷ് നിർമിത സിംഗിൾ ചാനൽ എ ബി എസാണു കെ ടി എം ബൈക്കിൽ ഘടിപ്പിച്ചിരിക്കുന്നതെന്നാണു സൂചന. ഓറഞ്ച്, വെളുപ്പ്, കറുപ്പ് നിറങ്ങളിലാണു ‘200 ഡ്യൂക്ക് എ ബി എസ്’ ലഭ്യമാവുക. 

എ ബി എസ് ഇടംപിടിച്ചതിനപ്പുറം സാങ്കേതികവിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണ് ‘ഡ്യൂക്ക് 200’ എത്തുന്നത്. ബൈക്കിനു കരുത്തേകുന്നത് 199.5 സി സി, സിംഗിൾ സിലിണ്ടർ, നാലു വാൽവ്, ലിക്വിഡ് കൂൾഡ് എൻജിനാണ്; 25 ബി എച്ച് പിയോളം കരുത്തും 19.2 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക.

ആറു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ. ട്രെല്ലിസ് ഫ്രെയിം ഷാസിയോടെ എത്തുന്ന ബൈക്കിൽ ഇൻവെർട്ടഡ്(ഡി എസ് ഡി) ഫോർക്കും മോണോഷോക്കുമാണു മുൻ — പിൻ സസ്പെൻഷനുകൾ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA