ബോളിവുഡിന്റെ സൂപ്പർ താരം അമിതാഭ് ബച്ചൻ പേരുകേട്ട വാഹന പ്രേമിയൊന്നുമല്ല എങ്കിലും റോൾസ് റോയ്സ് ഫാന്റം, ബിഎംഡബ്ല്യു 760 എൽഐ, പോർഷെ കെയ്മൻ, ബെൻസ് എസ് ക്ലാസ്, ബെൻസ് ജിഎസ് ക്ലാസ് തുടങ്ങി നിരവധി കാറുകൾ ബച്ചന്റെ ഗ്യാരേജിലുമുണ്ട്. അദ്ദേഹത്തിന്റെ കാർ നിരയിലെ ഏറ്റവും പുതിയ അതിഥിയാണ് ബ്രിട്ടീഷ് എസ് യു വി നിർമ്മാതാക്കളായ ലാൻഡ് റോവറിന്റെ പ്രിമിയം എസ് യു വി റേഞ്ച് റോവർ.
ബച്ചൻ റേഞ്ച് റോവർ സ്വന്തമാക്കിയ വിവരം ജാഗ്വർ ലാൻഡ് റോവർ തന്നെയാണ് പത്രക്കുറിപ്പിലൂടെ അറിയിച്ചത്. ജാഗ്വർ ലാൻഡ് റോവർ ഇന്ത്യ പ്രസിഡന്റ് രോഹിത് സൂരിയാണ് ബോളിവുഡിന്റെ പ്രിയ താരത്തിന് പുതിയ വാഹനത്തിന്റെ താക്കോൽ കൈമാറിയത്. ഇന്ത്യൻ സിനിമ ലോകത്തെ സീനിയർ താരങ്ങളിലൊരാളായ ബച്ചൻ തങ്ങളുടെ ഉപഭോക്താവായതിൽ അതിയായ സന്തോഷവുമുണ്ടെന്ന് താക്കോൾ സമ്മാനിച്ചുകൊണ്ട് സൂരി പറഞ്ഞു.
പൂർണ്ണമായും ഇറക്കുമതി ചെയ്യുന്ന റേഞ്ച് റോവറിന് 2.07 കോടി രൂപ മുതലാണ് മുംബൈ എക്സ് ഷോറൂം വിലകള്‍. 3.0 ലിറ്റർ വി6, 4.4 ലിറ്റർ എസ്ഡിവി8 ഡീസൽ. 5.0 ലിറ്റർ പെട്രോള്‍ എൻജിനുകളാണ് വിപണിയിലുള്ളത്. 3 ലിറ്റർ എൻജിന്‍ 4000 ആർപിഎമ്മിൽ 244 ബിഎച്ചിപി കരുത്തും 2000 ആർപിഎമ്മിൽ 600 എൻഎം ടോർക്കും ഉൽപാദിപ്പിക്കും. 210 കിലോമീറ്ററാണ് പരമാവധി വേഗത. 4.4 ലിറ്റർ എൻജിന്റെ പരമാവധി കരുത്ത് 335 ബിഎച്ച്പിയും ടോർക്ക് 740 എൻഎമ്മുമാണ്. 218 കിലോമീറ്ററാണ് പരമാവധി വേഗത. 5 ലിറ്റർ പെട്രോൾ എൻജിന് 503 ബിഎച്ച്പി കരുത്തും 625 എൻഎം ടോർക്കുമുണ്ട്. 225 കിലോമീറ്ററാണ് പരമാവധി വേഗത.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.