ജോര്‍ജിയോ അര്‍മാണിയുടെ സൂപ്പര്‍യാട്ട്

ഫാഷന്‍ ലോകത്തെ മിന്നുന്ന പേരാണ് ജോര്‍ജിയോ അര്‍മാണി. ഇറ്റലിക്കാരനായ ജോര്‍ജിയോ അര്‍മാണി തുടങ്ങിയ അര്‍മാണി ഫാഷന്‍സ് ഇന്ന് ലോകത്തെ ഏറ്റവും പ്രശസ്തമായ ഫാഷന്‍ കമ്പനികളിലൊന്നാണ്. ഫാഷന്‍ ലോകത്തെ ശ്രദ്ധകേന്ദ്രമായ അര്‍മാണിയുടെ സൂപ്പര്‍യാട്ട് കോഡേ കാസ മെയിനാണിപ്പോള്‍ കോടീശ്വരന്മാരുടെ ശ്രദ്ധാകേന്ദ്രം. സൂപ്പര്‍ ലക്ഷ്വറി സൗകര്യങ്ങളുമായി അര്‍മാണി പുറത്തിറക്കിയ യാട്ട് എല്ലാവരേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. 65 മീറ്റര്‍ മെഗായാട്ടില്‍ 12 യാത്രക്കാരേയും 5 മുതല്‍ 7 ജീവനക്കാരേയും ഉള്‍പ്പെടുത്താന്‍ സാധിക്കും. ആറ് റൂമുകളും ഒരു സ്യൂട്ട് റൂമുണ്ട് മെയിനില്‍. 18 നോക്കിക്കല്‍ മൈല്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ഈ സൂപ്പര്‍ യാട്ടിനാകും. 

കൂടാതെ സിനിമ ഹാള്‍, സ്പാ, വലിയ സണ്‍ഡസ്‌ക്ക്, ഇന്‍ഡോര്‍ ജിം തുടങ്ങിയവ അടങ്ങിയതാണ് യാട്ട്. 2008 ല്‍ പുറത്തിറങ്ങിയ മെയിന്റെ ആദ്യ മോഡല്‍ പുറത്തിറങ്ങുന്നത്. ജോര്‍ജിയോ അര്‍മാണിയുടെ താല്‍പര്യപ്രകാരമുള്ള മാറ്റങ്ങളെല്ലാം വരുത്തിയാണ് യാട്ട് പുറത്തിറക്കിയിരിക്കുന്നത്. ഡാര്‍ക്ക് ഗ്രീന്‍, കറുപ്പ് എന്നീ കളറാണ് യാട്ടിന്. കൂടാതെ അര്‍മാണിയുടെ പ്രത്യേക ആവശ്യപ്രകാരമുള്ള ലക്ഷ്വറി ഇന്റീരിയറുമാണ് യാട്ടിന് നല്‍കിയിരിക്കുന്നത്. അറുപത് ദശലക്ഷം ഡോളര്‍ (ഏകദേശം 390 കോടി രൂപ) മുടക്കിയാണ് അര്‍മാണി യാട്ട് നിര്‍മ്മിച്ചിരിക്കുന്നത്.