ക്രൂയിസർ ബൈക്കുകളിൽ പുതിയ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ് ബജാജ് അവഞ്ചർ. ഒക്ടോബർ പകുതിയോടെ വിപണിയിലെത്തിയ അവഞ്ചർ ഒന്നരമാസത്തിനുള്ളിൽ 20150 യൂണിറ്റുകളാണ് ഇന്ത്യയിൽ ആകെ വിറ്റിരിക്കുന്നത്. 150 സിസി, 220 സിസി എന്‍ജിന്‍ വകഭേദങ്ങളുണ്ട് പുതിയ അവഞ്ചറിന്. അവഞ്ചർ 150 സിസിയുടെ 4278 യൂണിറ്റുകൾ നവംബറിൽ മാത്രം വിറ്റപ്പോൾ അവഞ്ചർ 220 യുടെ 9444 യൂണിറ്റുകളാണ് വിറ്റത്.
220 സിസി അവഞ്ചറിന് ക്രൂസ് , സ്ട്രീറ്റ് എന്നീ രണ്ട് വകഭേദങ്ങളുണ്ട്. 150 സിസി ക്ക് സ്ട്രീറ്റ് വകഭേദം മാത്രമേയുള്ളു. ഹാന്‍ഡില്‍ ബാര്‍, റേഡിയേറ്റര്‍, സൈലന്‍സര്‍, ഗ്രാഫിക്സ് എന്നിവയാണ് 2015 അവഞ്ചറിന്റെ പുതുമ. 220 സിസി,സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിന് 19 ബിഎച്ച്പി -17.50 എന്‍എം ആണ് ശേഷി. 220 ക്രൂസിനും സ്ട്രീറ്റിനും 84,000 രൂപയാണ് കൊച്ചി എക്സ്‍ഷോറൂം വില. 150 സ്ട്രീറ്റിന് പള്‍സർ 150യിൽ ഉപയോഗിക്കുന്ന 149 സിസി , സിംഗിള്‍ സിലിണ്ടര്‍ , എയര്‍ കൂള്‍ഡ് എന്‍ജിനാണ്. 14.30 ബിഎച്ച്പി കരുത്തും 12.50 എന്‍എം. ടോർക്കും ഉത്പാദിപ്പികും ഈ എൻജിൻ. 77217 രൂപ അവഞ്ചർ 150യുടെ കൊച്ചി എക്സ് ഷോറൂം വില.