സൈക്കിളിൽ ഒരു അതിസാഹസികത

ഡ്ര്യൂ ബെസെൻസൺ

സൈക്കിളിൽ നടത്തുന്ന അഭ്യാസങ്ങളുടെ പേരിൽ ലോകപ്രശസ്തനാണ് കാനഡ സ്വദേശി ഡ്ര്യൂ ബെസെൻസൺ. സാഹസികതയുടെ അങ്ങേ അറ്റത്ത് എത്തിയിരിക്കുകയാണ് ഡ്ര്യൂ ബെസെൻസൺ. കണ്ടൈനറുകളുടെ മുകളിലൂടെ സൈക്കിൾ ഓടിച്ചാണ് ബെസെൻസൺ ജനങ്ങളെ ഞെട്ടിച്ചിരിക്കുന്നത്. 

സുരക്ഷ സജീകരണങ്ങൾ അധികമില്ലാതെ നടത്തിയ സാഹസികതയുടെ വിഡിയോ റെഡ് ബുള്ളാണ് പുറത്തിറക്കിയിരിക്കുന്നത്. മുകളിൽ മുകളിലായി അടുക്കിയിരിക്കുന്ന നാല് കണ്ടൈനറുകളുടെ മുകളിലൂടെയാണ് ബെസെൻസൺ അഭ്യാസ പ്രകടനം നടത്തുന്നത്. ഒന്നു പിഴച്ചാൽ മരണം വരെ സംഭവിക്കാവുന്ന ഡ്ര്യൂ ബെസെൻസണിന്റെ ഈ സാഹസിക അഭ്യാസങ്ങൾ ശ്വാസം അടക്കിപ്പിടിച്ചേ കാണാനാകൂ..