പഴയ വിമാനങ്ങൾ ഒഴിവാക്കി എമിറേറ്റ്സ്

Emirates Airbus A380

സൂപ്പർ ലക്ഷ്വറി സൗകര്യങ്ങൾക്ക് പേരുകേട്ടതാണ് എമിറേറ്റ്സിന്റെ വിമാനങ്ങൾ. പഴയ വിമാനങ്ങളെല്ലാം മാറ്റി പൂർണ്ണമായും പുതിയ വിമാനങ്ങളുമായി എത്തുകയാണ് എമിറേറ്റ്സ്. ഇതിന്റെഭാഗമായി കമ്പനി എയർബസ് എ 330, എ 340 തുടങ്ങിയ വിമാനങ്ങളുടെ സർവീസ് നേരത്തെ അവസാനിപ്പിച്ചിരുന്നു. ഇതോടെ ഏറ്റവും ആധുനിക എയർബസ് എ 380, ബോയിംഗ് 777 വിമാനങ്ങൾ മാത്രം ഉപയോഗിക്കുന്ന ഏക വിമാനക്കമ്പനിയായ എമിറേറ്റ്സ് മാറി.

എമിറേറ്റ്സിന് സ്വന്തമായുണ്ടായിരുന്ന 29 എയർബസ് എ330 വിമാനങ്ങളിൽ ഏറ്റവും അവസാനത്തെ വിമാനം സർവീസ് അവസാനിപ്പിച്ചത് അടുത്തിടെയാണ്. 2002ൽ സേവനം തുടങ്ങിയ ഈ വിമാനം 14.5 വർഷത്തിനിടെ 60,000 മണിക്കൂറുകളിലായി ഏതാണ്ട് 4.50 കോടി കിലോമീറ്ററുകൾ സഞ്ചരിച്ചാണ് സർവീസ് അവസാനിപ്പിച്ചത്. ഇതോടെ കമ്പനിയുടെ സർവീസ് നടത്തുന്ന പാസഞ്ചർ വിമാനങ്ങളുടെ ശരാശരി ആയുസ് ശരാശരി 5.4 വർഷം മാത്രമായി ചുരങ്ങി. മറ്റു വിമാന കമ്പനികൾ 25 വർഷത്തിൽ അധികം ഒരു വിമാനത്തെ ഉപയോഗിക്കുമ്പ.

പുതിയ എ 380-800 വിമാനങ്ങളാണ് എമിറേറ്റ്സിന്റെ ഭാഗമാകുന്നത്. 2008 ലാണ് ആദ്യമായി എ 380-800 വിമാനങ്ങൾ എമിറേറ്റ്സ് ഫ്ലീറ്റിന്റെ ഭാഗമാകുന്നത്. നിലവിൽ 75 എ 380 വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. കൂടാതെ 67 വിമാനങ്ങൾക്ക് ഓർഡർ കൊടുത്തിട്ടുമുണ്ട്. ലോകത്തിൽ ഏറ്റവും അധികം എയർബസ് എ380 വിമാനങ്ങളും ബോയിങ് 777 വിമാനങ്ങളും ഉപയോഗിച്ച് സർവീസ് നടത്തുന്ന വിമാന കമ്പനിയാണ് എമിറേറ്റ്സ്. നിലവിൽ എമിറേറ്റ്സിന് 156 ബോയിങ് 777 വിമാനങ്ങളാണുള്ളത് അഞ്ച് പുതിയ വിമാനങ്ങള്‍ക്ക് ഓർഡർ കൊടുത്തിട്ടുമുണ്ട്.