ഫോഡ് ഫിഗോ, ആസ്പയർ വില 91,000 രൂപ വരെ കുറച്ചു

ഫോഡ് ഫിഗോ, ആസ്പയർ കാറുകളുടെ വില 25000 രൂപ മുതൽ 91000 രൂപ വരെ കുറച്ചു. ആസ്പയർ സെഡാൻ പെട്രോൾ പതിപ്പുകൾ 5.28 ലക്ഷം രൂപ മുതൽ 6.8 ലക്ഷം വരെയും ഡീസൽ പതിപ്പുകൾ 6.37 ലക്ഷം മുതൽ 7.89 ലക്ഷം രൂപ വരെയും വിലയിൽ ലഭിക്കും. കുറവ് 25,000 – 31,000 രൂപ കുറച്ചത്.

ഫിഗോ ഹാച്ബാക്കിന്റെ പെട്രോൾ പതിപ്പുകൾക്കു പുതിയ വില 4.54 ലക്ഷം മുതൽ 6.29 ലക്ഷം വരെയാണ്. 30,000 രൂപ വരെ കുറഞ്ഞു. ഡീസൽ പതിപ്പുകൾക്ക് 50,000 രൂപ വരെ കുറച്ചു.

5.63 ലക്ഷം മുതൽ 7.18 ലക്ഷം രൂപ വരെയാണു പുതിയ വില (എല്ലാം ഡൽഹി ഷോറൂം വില). വിലക്കുറവ് പ്രാബല്യത്തിൽ വന്നു. മാരുതി സുസുകിയും ഹ്യുണ്ടായിയും കാർ വില വർധന പ്രഖ്യാപിച്ചു ദിവസങ്ങൾക്കകമാണ് ഫോ‍ഡ് വില കുറച്ചിരിക്കുന്നത്.