ജിക്സർ കപ്പ് സീസൺ 2: ആരോൺ വിജയി

Gixxer Cup

സുസുക്കി ജിക്സർ കപ്പിന്റെ ആധ്യ പാദത്തിൽ ആരോൺ ഗുണവർദ്ധനേ ജേതാവ്. ജിക്സർ കപ്പിന്റെ നോവിസ് ക്യാറ്റഗറിയിലാണ് ശ്രീലങ്കൻ സ്വദേശിയായ ആരോൺ ജേതാവായത്. ജോസഫ് പി മാത്യു രണ്ടാം സ്ഥാനത്തെത്തിയപ്പോൾ അമർനാഥ് രാജനാണ് മൂന്നാം സ്ഥാനത്ത് എത്തിയത്. ഓപ്പൺ ക്യാറ്റഗറിയിൽ ബി രജനീകാന്ത് ഒന്നാം സ്ഥാനത്തും വിവേക് മണി രണ്ടാം സ്ഥാനത്തും പ്രഭു വി മൂന്നാം സ്ഥാനത്തുമെത്തി.

ഇന്ത്യന്‍ റേസിങ്ങ് ട്രാക്കിലേക്ക് സുസൂക്കിയുടെ വരവറിയിച്ചുകൊണ്ടുള്ള സുസുക്കി ജിക്സര്‍ കപ്പിന്റെ തുടക്കം കഴിഞ്ഞ വർഷമായിരുന്നു. ജിക്സർ കപ്പിന് ലഭിച്ച മികച്ച ജന പിന്തുണയാണ് രണ്ടാം സീസൺ ഒരുക്കാൻ സുസുക്കിയെ പ്രേരിപ്പിച്ചത്. കഴിഞ്ഞ വർഷം ആരംഭിച്ച റേസിൽ ജിക്‌സര്‍ എസ് എഫാണ് ഉപയോഗിക്കുന്നത്. അഞ്ചു റൗണ്ടുകളിലായി നടക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ആദ്യ റൗണ്ട് കോയമ്പത്തൂർ കരീ മോട്ടോര്‍ സ്പീഡ്‌വേയിലാണ് നടന്നത്.

അടുത്ത റേയ്സുകൾ ചെന്നൈ ശ്രീപെരുമ്പത്തൂർ ട്രാക്കിലും അവസാന മത്സരം ഗ്രെയിറ്റർ നോയിഡയിലെ ബുദ്ധ് സർക്യൂട്ടിലുമാണ് അരങ്ങേറുക. നോവിസ്, ഓപ്പൺ ക്യാറ്റഗറിയെ കൂടാതെ റോഡ് ടു റുക്കീ കപ്പും ഇത്തവണത്തെ മത്സരത്തിലുണ്ട്. റോഡ് ടു റുക്കി കപ്പിൽ വിജയാകുന്നവർക്ക് സ്പെയിനിൽ നടക്കുന്ന റെഡ് ബുൾ റുക്കി കപ്പിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.