പൾസറിന്റെ എതിരാളി

ഇന്ത്യൻ ഇരുചക്ര വിപണിയിലെ പുതിയ താരോദയമാണ് 200 സിസി ബൈക്കുകൾ. കെ ടി എം 200 എന്ന നേക്കഡ് പെർഫോമൻസ് ബൈക്ക് ഉണ്ടാക്കിയ തരംഗം വളരെ വലുതായിരുന്നു. കരുത്തും സ്റ്റൈലും ഒരുപോലെ ഒത്തിണങ്ങിയ സെഗ്‍‍മെന്റിലേ ബൈക്കുകളെല്ലാം തന്നെ ജനപ്രിയമാണ്. 200 സിസി സെഗ്‍‌മെന്റിലേയ്ക്ക് പുതിയ ബൈക്കുമായി എത്തുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ.

ഡൽഹിയിൽ നടന്ന പതിമൂന്നാമത് ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ബെക്ക് ഉടൻ പുറത്തിറങ്ങുമെന്നാണ് കമ്പനി അറിയിച്ചത്. ബൈക്കിന്റെ 200 സിസി എൻജിന്‍ 8500 ആർപിഎമ്മിൽ 18.5 ബിഎച്ച്പി കരുത്തും 6000 ആർപിഎമ്മിൽ 17.2 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. സ്റ്റൈൽ തന്നെയാണ് ബൈക്കിന്റെ പ്രധാന ആകർഷണം. എക്സ്ട്രീം 150 -തിനോട് സാമ്യം തോന്നുന്ന വാഹനത്തിന് എബിഎസ് ഫീച്ചറുമുണ്ടാകും.

ഡ്യൂക്ക് 200, പൾസർ 200 എൻഎസ്, അപ്പാച്ചേ 200 തുടങ്ങിയ ബൈക്കുകളുള്ള സെഗ്‌മെന്റിലെത്തുന്ന വാഹനം പ്രധാനമായും മത്സരിക്കുക പൾസർ 200-നോടായിരിക്കും. പൂർണ്ണമായും പുതിയതെന്ന് ഹീറോ അവകാശപ്പെടുന്ന ബൈക്ക് ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങും.