മൊബിലിയോ പിൻവലിക്കില്ല

Honda Mobilio 2016

വിപണിയിൽ മികച്ച പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് മൊബിലിയൊ പിൻവലിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) ആലോചിക്കുന്നു എന്ന വാർത്തകൾക്കെതിരെ പ്രതികരിച്ച് ഹോണ്ട. മൊബിലിയോ പിൻവലിക്കാൻ പദ്ധതിയില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Honda Mobilio 2016

ഈ വർഷം മൊബിലിയോയുടെ പുതിയ പതിപ്പിനെ പുറത്തിറക്കി വിപണിയിൽ സാന്നിധ്യം ശക്തമാക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ഏറെ പ്രതീക്ഷകളോടെ ഹോണ്ട പുറത്തിറക്കിയ എംപിവിയാണ് മൊബിലിയോ. 2014 ജൂലൈയിൽ അരങ്ങേറ്റം കുറിച്ച ‘മൊബിലിയൊ’യുടെ പ്രതിമാസ വിൽപ്പന സെപ്റ്റംബറോടെ 3,500 യൂണിറ്റ് വരെ ഉയർന്നിരുന്നു. എന്നാൽ തുടർന്നു ക്രമമായി ഇടിവു രേഖപ്പെടുത്തിയതോടെ കഴിഞ്ഞ ജനുവരിയിൽ വിൽപ്പന 441 യൂണിറ്റിലെത്തി; ഫെബ്രുവരിയിൽ 226 യൂണിറ്റുമായി. ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ‘എർട്ടിഗ’യും റെനോയുടെ ‘ലോഡ്ജി’യും ടൊയോട്ട ‘ഇന്നോവ’യുമൊക്കെയായിരുന്നു ‘മൊബിലിയൊ’യുടെ എതിരാളികൾ. ‍