കിടിലൻ ലുക്കിൽ പുതിയ സിവിക് എത്തുന്നു

Honda Civic 2016

ഹോണ്ടയുടെ ഏറ്റവും ജനപ്രിയ ഗ്ലോബൽ കാർ എന്ന വിശേഷണമുള്ള സിവിക് മുഖം മാറ്റി കിടിലൻ ലുക്കിൽ എത്തുന്നു. 2016 മോഡൽ സിവിക്കിന്റെ നിർമാണം കമ്പനി ആരംഭിച്ചു കഴിഞ്ഞു. ഇൗ വർഷം അവസാനം കാർ യുഎസ്, കാനഡ എന്നീ വിപണികളിലെത്തും.

43 വർഷം പഴക്കമുള്ള മോഡലിന്റെ 10-ാം തലമുറ വകഭേദമാണ് അണിയറയിൽ ഒരുങ്ങുന്നത്. 2 പുതിയ എഞ്ചിനുകളുടെ അകമ്പടിയോടെയാവും സിവിക് എത്തുക. കൂടാതെ ഹോണ്ട ആദ്യമായ തങ്ങളുടെ ടർബോ എഞ്ചിൻ ടെക്നോളജി പരീക്ഷിക്കുന്നതും ഇൗ കാറിൽ തന്നെ.

Honda Civic 2016

അകത്തും പുറത്തും ഒട്ടനവധി പ്രത്യേകതകളോടെയാവും പുതിയ സിവിക് എത്തുക. ഹോണ്ടയുടെ ഇതു വരെയുള്ളതിൽ വച്ച് ഏറ്റവും സ്റ്റൈലിഷ് കാർ എന്നാണ് വാഹനപ്രേമികൾ സിവിക്കിനെ വിശേഷിപ്പിക്കുന്നത്.

2006-ലാണ് സിവിക് ആദ്യമായി ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുന്നത്. ഇന്ത്യയിൽ ഹിറ്റായിരുന്നെങ്കിലും വിലക്കൂടുതൽ സിവിക്കിന്റെ വിൽപനയെ ബാധിച്ചു. പിന്നീട് 2012-ൽ സിവിക് ഉൽപാദനവും വിൽപനയും ഹോണ്ട ഇന്ത്യ താൽക്കാലികമായി നിർത്തി. എന്ന് വരുമെന്ന് വ്യക്തമല്ലെങ്കിലും പുതിയ സിവിക്കിനായുള്ള കാത്തിരുപ്പിലാണ് ഇന്ത്യയിലെ കാർ പ്രേമികളും.