പറക്കാനൊരുങ്ങി ഹോണ്ട

നീണ്ട 35 വർഷത്തെ പരീക്ഷണത്തിനൊടുവിൽ ഹോണ്ടയുടെ വിമാനം ഡെലിവെറിക്ക് തയ്യാറാകുന്നു. 1980 കളിലാണ് ഹോണ്ട ചെറിയ ബിസിനസ് ക്ലാസ് വിമാനങ്ങൾക്ക് വേണ്ടിയുള്ള പരീക്ഷണം തുടങ്ങുന്നത്. തൊണ്ണൂറുകളിലേയ്ക്കും രണ്ടായിരത്തിലേയ്ക്കും നീണ്ട പരീക്ഷതത്തിലൊടുവിൽ 2003 ൽ ഹോണ്ടയുടെ ആദ്യ വിമാനം പരീക്ഷണ പറക്കൽ നടത്തി. പിന്നീട് വർഷങ്ങൾ നീണ്ട പരീക്ഷണവും പരീക്ഷണ പറക്കലിനും ഒടുവിൽ ഹോണ്ട തങ്ങളുടെ ആദ്യ വിമാനം ഡെലിവെറി ചെയ്യാനൊരുങ്ങുന്നു. 

ഈ വർഷം അവസാനം നടക്കുന്ന ആദ്യ വിൽപ്പന അമേരിക്കയിലായിരിക്കും. 20 വിമാനങ്ങൾ അസംബിൾ ചെയ്ത് അമേരിക്കൻ ഫെഡറൽ എവിയേഷൻ അഡ്മിനിസ്‌ട്രേഷന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും അനുമതി കിട്ടിയാലുടൻ തങ്ങളുടെ ഉപഭോക്താക്കൾക്ക് വിമാനം നൽകി തുടങ്ങുമെന്നുമാണ് ഹോണ്ട ജെറ്റിന്റെ മേധാവികൾ പറയുന്നത്. എന്നാൽ മറ്റ് രാജ്യങ്ങളിലെ വിപണനം 2017 ൽ മാത്രമേ തുടങ്ങു.