പോക്കറ്റിലൊതുങ്ങുന്ന വിലയിൽ ഈ ജീപ്പ്

Jeep Compass

ജീപ്പ് ആരാധകരെ ആവേശത്തിലാഴ്ത്തിയാണ് ഗ്രാൻഡ് ചെറോക്കീ, റാംഗ്ലർ അൺലിമിറ്റഡ് എന്നീ മോഡലുകള്‍ ഇന്ത്യയിലെത്തിയത്. എന്നാൽ പൂർണ്ണമായും ഇറക്കുമതി ചെയ്യുന്ന ഈ മോഡലുകളുടെ വില ആരാധകരുടെ അപ്രീതിക്ക് കാരണമായി. ഇപ്പോഴിതാ ഇന്ത്യൻ നിർമിത ജീപ്പുമായി ഫിയറ്റ് ക്രൈസ്‌ല‌ർ എത്താനൊരുങ്ങുന്നു. പുത്തൻ കോംപാക്ട് എസ് യു വിയായ ജീപ് കോംപസ് പുണെയ്ക്കടുത്ത് രഞ്ജൻഗാവിലുള്ള ശാലയിലും നിർമിക്കാനാണ് കമ്പനിയുടെ പദ്ധതി.

Jeep Compass

പ്രാരംഭ വിലയെന്ന നിലയിൽ 16 ലക്ഷം രൂപയ്ക്കായിരിക്കും കോംപസ് വിൽപ്പനയ്ക്കെത്തുക എന്നാണ് കമ്പനിയിൽ നിന്ന് ലഭിക്കുന്ന ഔദ്യോഗിക വിവരം. ജീപ്പിന്റെ ചെറു എസ് യു വിയായ റെനഗേഡിന്റെ പ്ലാറ്റ്ഫോമിലാണ് നിർമിക്കുന്നതെങ്കിലും വീൽബെയിസ് കൂടിയ വാഹനമായിരിക്കും കോംപസ്. നേരത്തെ ‘കോംപസി’ന്റെ വില 25 ലക്ഷം രൂപയിൽ താഴെ നിർത്താനാണ് എഫ് സി എ ഇന്ത്യയുടെ ശ്രമം എന്നാണ് കരുതിയിരുന്നത്.

Jeep Compass

ബി എം ഡബ്ല്യു ‘എക്സ് വൺ’, ഹ്യുണ്ടേയ് ‘ട്യുസോൺ’, ഹോണ്ട ‘സി ആർ — വി’, ടൊയോട്ട ‘ഫോർച്യൂണർ’, ഫോഡ് ‘എൻഡേവർ’, ഷെവർലെ ‘ട്രെയ്ൽ ബ്ലേസർ’, ഔഡി ‘ക്യു ത്രീ’ തുടങ്ങിയവയോടാവും ‘കോംപസി’ന്റെ ഏറ്റുമുട്ടൽ എന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും. വില 16 ലക്ഷത്തിൽ ആരംഭിച്ചാൽ, ടൊയോട്ട ഇന്നോവ, ടാറ്റ ഹെക്സ, എക്സ യു വി 500 അടക്കം ഇന്ത്യൻ വിപണയിലെ പല ജനപ്രിയ ബജറ്റ് എസ് യു വികൾക്കും കോംപസ് ഭീഷണി സൃഷ്ടിച്ചേക്കാം. 2 ലീറ്റർ ഡീസൽ, 1.4 ലീറ്റർ പെട്രോൾ മോഡലുകൾ കോംപസിനുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.