പോർഷെ കെയിൻ ഇനി ചാക്കോച്ചനു സ്വന്തം

Photo Courtesy: Facebook

എസ്‌യുവികളെ ഏറെ സ്നേഹിക്കുന്ന മലയാ‌ളത്തിന്റെ സ്വന്തം കുഞ്ചോക്കോ ബോബൻ പോർഷെ കെയിൻ സ്വന്തമാക്കി. കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രത്തിലൂടെ നിർമാതാവിന്റെ റോളും ഏറ്റെടുത്ത ചാക്കോച്ചന്റെ ഇനിയുള്ള യാത്ര പോർഷെയുടെ ഇൗ അത്യാധുനിക എസ്‍യുവിയിൽ ആയിരിക്കും.

മമ്മൂട്ടിയുടെ പോർഷെ

Photo Courtesy: Facebook

ജർമൻ ആഡംബര വാഹന നിർമാതാക്കളായ പോർഷെയുടെ ലക്ഷ്വറി എസ് യു വി കെയിന്‍ ഡീസലിന്റെ പ്ലാറ്റിനം എഡിഷനാണ് താരം സ്വന്തമാക്കിയത്. എസ് യു വി പ്രേമിയായ കുഞ്ചാക്കോ ബോബന്റെ ഇഷ്ടവാഹനം ഹോണ്ട സി ആർ വിയാണ്. നേരത്തെ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും, ജനപ്രിയ നായകൻ ദിലീപും പോർഷെയുടെ ലക്ഷ്വറി എസ് യു വി കെയിൻ സ്വന്തമാക്കിയിരുന്നു. പോർഷെയുടെ ഡീസൽ വകഭേദം തന്നെയാണ് മമ്മൂട്ടി സ്വന്തമാക്കിയത്.

ഹരിശ്രീ അശോകന്റെ യാത്ര ഇനി ബിഎംഡബ്ല്യുവിൽ

ജർമ്മൻ വാഹന നിർമാതാക്കളായ പോർഷെയുടെ മിഡ്സൈസ് ലക്ഷ്വറി ക്രോസ്ഓവർ എസ് യു വിയായ പോർഷെ കെയിൻ ഡീസലിന്റെ പ്രത്യേക പതിപ്പാണ് പ്ലാറ്റിനം എഡിഷൻ. 2002 ൽ രാജ്യാന്തര വിപണിയിൽ പുറത്തിറങ്ങിയ കെയിനിന്റെ രണ്ടാം തലമുറയാണ് ഇപ്പോൾ വിപണിയിലുള്ളത്. 2967 സിസി കപ്പാസിറ്റി എൻജിനുള്ള കെയിൻ 3800 മുതൽ 4400 വരെ ആർപിഎമ്മിൽ 245 ബിഎച്ച് പി കരുത്തും 1750 ആർപിഎമ്മിൽ 550 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കെയിനിന് 7.3 സെക്കന്റുകൾ മാത്രം മതി. പരമാവധി വേഗത 221 കിലോമീറ്ററാണ്. ഏകദേശം 1.13 കോടി രൂപയാണ് വാഹനത്തിന്റെ കൊച്ചി എക്സ്ഷോറൂം വില.