മഹീന്ദ്ര കെ യു വി 100 കേരളത്തിലെത്തി

KUV 100

മഹീന്ദ്രയുടെ ചെറു എസ് യു വി, കെ യു വി 100 കേരളത്തിലെത്തി. പെട്രോൾ വേരിയന്റിന് 4.60 ലക്ഷം രൂപ മുതൽ 6.16 ലക്ഷ രൂപ വരെയും ഡീസൽ വേരിയന്റിന് 5.41 ലക്ഷം രൂപ മുതൽ 7.03 ലക്ഷം രുപവരെയുമാണ് കൊച്ചി എക്സ് ഷോറൂം വിലകൾ. മഹീന്ദ്ര സ്വന്തമായി വികസിപ്പിച്ച എം ഫാൽക്കൺ പെട്രോൾ എൻജിനും ഡീസൽ എൻജിനുമാണ് ഉപയോഗിക്കുന്നത്.

കെ യു വി 100, മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിവിഷൻ വൈസ് പ്രസിഡന്റ് (മാർക്കറ്റിങ്) ആശിഷ് മാലിക്ക്, സീനിയർ റീജിയണൽ സെയിൽസ് മനേജർ (കേരള) കുണാൽ എന്നിവർ ചേർന്ന് പുറത്തിറങ്ങിയപ്പോൾ

എം ഫാല്‍ക്കണ്‍ ജി 80 എന്നു പേരിട്ടിരിക്കുന്ന 1.2 ലീറ്റര്‍, മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിൻ 5500 ആർപിഎമ്മിൽ 82 ബിഎച്ച്പി കരുത്തും 3500-3600 ആർപിഎമ്മിൽ 115 എന്‍എം ടോർക്കും ഉത്പാദിപ്പിക്കും. 18.15 കിമീ/ലീറ്റര്‍ കമ്പനി അവകാശപ്പെടുന്ന മൈലേജ്. ഡി75 എന്നു പേരുള്ള 1.2 ലീറ്റര്‍, മൂന്നു സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിൻ 375 ആർപിഎമ്മിൽ 77 ബിഎച്ച്പി കരുത്തും 1750-2250 ആർപിഎമ്മിൽ 190 എന്‍എം ടോർക്കും ഉത്പാദിപ്പിക്കും. കെയുവി രാജ്യത്തെ ഏറ്റവും മൈലേജുള്ള ഡീസല്‍ എസ്‍യുവി എന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. 25.32 കിമീ/ലീറ്ററാണ് കമ്പനി പറയുന്ന മൈലേജ്.

കെയുവിയുടെ മറ്റൊരു പ്രധാന പ്രത്യേകത ആറു പേർക്കിരിക്കാവുന്ന മോഡലുമുണ്ടെന്നുള്ളതാണ്. മുന്നില്‍ ഡ്രൈവർ അടക്കം മൂന്നു പേര്‍ക്ക് ഇരിക്കാവുന്ന വിധം ബെഞ്ച് സീറ്റ് നല്‍കിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഗീയര്‍ലീവറും ഹാന്‍ഡ് ബ്രേക്കുമെല്ലാം ഡാഷ്ബോര്‍ഡിലാണ് ഉറപ്പിച്ചിരിക്കുന്നത്.