മാരുതി കോംപാക്റ്റ് എസ് യു വി വിറ്റാര ബ്രെസ

Maruti Suzuki Vitara Brezza

മാരുതി സുസുക്കിയുടെ ഉടൻ പുറത്തിറക്കുന്ന കോംപാക്റ്റ് എസ് യു വി ബ്രെസയുടെ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ടു. വൈബിഎ എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന കോംപാക്റ്റ് എസ് യു വി അടുത്ത മാസം ആദ്യ നടക്കുന്ന ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Maruti Suzuki Vitara Brezza

റെനോ ഡസ്റ്റർ, നിസാൻ ടെറാനോ, ഹ്യുണ്ടായ് ക്രേറ്റ, ഫോർഡ് ഇക്കോസ്പോർട്ട് തുടങ്ങിയ വാഹനങ്ങളുമായാവും വിറ്റാര ബ്രെസ പ്രധാനമായും മത്സരിക്കുക. അടുത്തിടെ പുറത്തിറങ്ങിയ ബലേനോയിലെ 1.2 ലിറ്റർ പെട്രോൾ എൻജിനും 1.3 ലിറ്റർ ഡീസൽ എൻ‌ജിനുമാണ് ബ്രെസയിലും ഉപയോഗിക്കുക.

തുടക്കത്തിൽ എഎംടി വകഭേദവും പിന്നീട് സിവിടി വകഭേദവും ബ്രെസയ്ക്കുണ്ടാകുമെന്നും കമ്പനി പറയുന്നു. കൂടാതെ ഡ്യുവൽ എയർബാഗ്, എബിഎസ്, പ്രൊജക്റ്റർ ഹെ‍ഡ്‌ലാമ്പുകൾ, ഫ്ലോട്ടിങ് റൂഫ്, ഡേറ്റം റണ്ണിങ് ലൈറ്റ്സ് തുടങ്ങിയവയുമുണ്ടാകും. മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ വഴിയായിരിക്കും ബ്രെസയുടെ വിൽപ്പന.