എത്തിയോസിന്റെ പുതിയ പതിപ്പ്

Etios Platinum

ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയുടെ ചെറുകാറുകളായ എത്തിയോസ്, എത്തിയോസ് ലിവ എന്നിവയുടെ പുതിയ മോ‍ഡലുകളെത്തുന്നു. എത്തിയോസ് പ്ലാറ്റിനം, ലിവ പ്ലാറ്റിനം എന്നു പേരിട്ടിരിക്കുന്ന കാറുകളെ കമ്പനി ബ്രസീലിയൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഉടൻ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2010 ൽ ഇന്ത്യൻ വിപണിയിലെത്തിയ എത്തിയോസ് ഇതിനുമുമ്പും മുഖം മിനുക്കിയിരുന്നു.

തൃശൂരെത്തിയ കാലിഫോർണിയ

Etios Platinum

മുൻഗ്രില്ലുകൾ, ബംബറുകൾ എന്നിവ പരിഷ്കരിച്ചതോടെ കൂടുതൽ ആകർഷകമായ രൂപഭംഗിയോടെയാണു പുതിയ എത്തിയോസ് എത്തുന്നത്. കൂടാതെ 15 ഇഞ്ച് 12 സ്പോക്ക് അലോയ് വീലുകളും കാറിലുണ്ടാകും. അകംഭാഗത്തും കാര്യമായ മാറ്റങ്ങളുമായായിരിക്കും എത്തിയോസ് എത്തുക.

ശത്രുക്കളെ തുരത്താൻ കടലിന്റെ കാവലാൾ 

Etios Liva Platinum

ബ്ലാക്ക് തീമിലുള്ള ഡാഷ്ബോർഡ്, പുതിയ കൊറോളയോടു സാമ്യം തോന്നുന്ന സ്റ്റിയറിങ്ങ് വീലുകൾ, ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ എന്നിവ പുതിയ എത്തിയോസിലുണ്ടാകും. എൻജിനിൽ കാര്യമായ മാറ്റങ്ങളുണ്ടാകാൻ ഇടയില്ലെന്നാണു സൂചന. നിലവിലെ 1.4 ലിറ്റർ ഡീസൽ, 1.5 ലിറ്റർ പെട്രോൾ എൻജിനുകൾ തന്നെയായിരിക്കും ഉണ്ടാകുക.