Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തിൽ ഏഴും മാരുതി

brezza-1 Vitara Brezza

രാജ്യത്തെ യാത്രാവാഹന വിൽപ്പനയിൽ ‌മാരുതി സുസുക്കി ആധിപത്യം തുടരുന്നു. കഴിഞ്ഞ ഒക്ടോബറിലെ വിൽപ്പന കണക്കുകൾ പ്രകാരം ഏറ്റവും അധികം വിൽപ്പനയുള്ള പത്തു മോഡലുകളിൽ ഏഴും മാരുതി സുസുക്കി ശ്രേണിയിൽപെട്ടവയാണ്. മാരുതി സുസുക്കിയുടെ ചെറുകാർ ‘ഓൾട്ടോ’യാണ് ഒക്ടോബറിലെ വിൽപ്പന കണക്കെടുപ്പിൽ ഒന്നാമത്: 18854 യൂണിറ്റായിരുന്നു ഒക്ടോബറിലെ വിൽപ്പന. 2015 ഒക്ടോബറിനെ അപേക്ഷിച്ച് 18 ശതമാനം കുറവാണിത്. 22861 യൂണിറ്റായിരുന്നു ‘ഓൾട്ടോ’ കഴിഞ്ഞ വർഷം ഓക്ടോബറിൽ കൈവരിച്ച വിൽപ്പന.

new-alto Alto 800

മാരുതിയുടെ കോംപാക്ട് സെഡാനായ ഡിസയറാണ് 17682 യൂണിറ്റ് വിൽപ്പനയുമായി രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 28 ശതമാനം വിൽപ്പന കുറവാണിത്. മാരുതിയുടെ തന്നെ കോംപാക്ട് കാറായ ‘വാഗൻ ആർ’ ആണു വിൽപ്പന കണക്കെടുപ്പിൽ മൂന്നാം സ്ഥാനത്ത്. 2015 ഒക്ടോബറിൽ 14734 യൂണിറ്റായിരുന്ന വാഗൺ ആറിന്റെ വിൽപ്പന 2 ശതമാനം ഉയർന്ന് 15075 യൂണിറ്റായിട്ടുണ്ട്. മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ ‘സ്വിഫ്റ്റ്’ 14611 യൂണിറ്റുകളുമായി നാലാം സ്ഥാനത്താണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 17 ശതമാനം വിൽപ്പന കുറവ്.

Maruti Suzuki Swift Swift

കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ചെറുഹാച്ച് ഐ10 ഗ്രാന്റാണ് അ‍ഞ്ചാം സ്ഥാനത്ത്. 14530 യൂണിറ്റാണ് ഗ്രാന്റിന്റെ വിൽപ്പന, കഴിഞ്ഞ വർഷം 14079 യൂണിറ്റായിരുന്നു വിൽപ്പന. ഹ്യുണ്ടേയ്‌യുടെ തന്നെ ‘എലീറ്റ് ഐ 20’ ഒക്ടോബറിലെ വിൽപ്പന കണക്കെടുപ്പിൽ ആറാമതെത്തി. 11,532 ‘എലീറ്റ് ഐ 20’ ആണു കമ്പനി കഴിഞ്ഞ മാസം വിറ്റത്. മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനൊയാണ് ഏഴാം സ്ഥാനത്ത്. 10718 യൂണിറ്റ് വിൽപ്പനയോടെയാണ് ബലേനോ ഏഴാം സ്ഥാനം കൈയടക്കിയത്.

suzuki-baleno Baleno

അടുത്തിടെ പുറത്തിറങ്ങിയ മാരുതിയുടെ കോംപാക്റ്റ് എസ് യു വി വിറ്റാര ബ്രെസയാണ് എട്ടാം സ്ഥാനത്ത്. 10056 യൂണിറ്റ് വിൽപ്പനയാണ് ഒക്ടോബറിൽ ബ്രെസയ്ക്ക് ലഭിച്ചത്. ഫ്രഞ്ച് നിർമാതാക്കളായ റെനോയുടെ എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ക്വിഡ്’ 9,801 യൂണിറ്റിന്റെ വിൽപ്പനയോടെ ഒമ്പതാം സ്ഥാനത്തും മാരുതി സെലേറിയ 9581 യൂണിറ്റ് വിൽപ്പനയോടെ പത്താം സ്ഥാനത്തുമുണ്ട്.  

Your Rating: