കൗതുകമായി മൂന്നു ചക്രമുള്ള കാർ

Polaris SlingShot

നിരവധി വാഹനങ്ങൾ സ്വന്തമായുള്ള ബിസിനസുകാരനാണ് ബോബി ചെമ്മണ്ണൂർ. വാട്ട്സ് അപ്പിലും ഫെയ്സ്ബുക്കിലുമടക്കമുള്ള നവമാധ്യമങ്ങളിൽ ഇപ്പോള്‍ വൈറലാവുന്നത് ബോബി ചെമ്മണ്ണൂർ ഓടിക്കുന്ന മൂന്നു ചക്രമുള്ള വാഹനമാണ്. ദുബായ് രജിസ്ട്രേഷനുള്ള വാഹനം ഏതാണ്? എന്താണ് അതിന്റെ പ്രത്യേകതകൾ?

പൊളാരിസ് സ്ലിങ്ഷോട്ട്

Polaris SlingShot

ഓൾ ടെറൈൻ വെഹിക്കിൾസ് (എടിവി), മഞ്ഞിൽ ഓടുന്ന വാഹനങ്ങൾ തുടങ്ങിയവ നിർമ്മിക്കുന്നതിൽ പ്രശസ്തരായ അമേരിക്കൻ കമ്പനി പൊളാരിസിന്റേതാണ് സ്ലിങ്ഷോട്ട്. മൂന്നു വീലുള്ള പോക്കറ്റ് റോക്കറ്റ് എന്ന ഓമനപ്പേരിലാണ് സ്ലിങ്ഷോട്ട് അറിയപ്പെടുന്നത്. പൂർണ്ണമായും പെർഫോമൻസ് ഓറിയന്റ‍ഡായി നിർമ്മിച്ച വാഹനമാണ് സ്ലിങ്ഷോട്ട്. പൊളാരിസിന്റെ എടിവികളുടെ ലുക്കുള്ള വാഹനത്തിൽ രണ്ടുപേർക്കാണ് സഞ്ചരിക്കാനാവുക. എടിവി ലുക്കിലുള്ള വാഹനമാണെങ്കിലും 4.3 ഇഞ്ച് എൽസി‍ഡി ഡിസ്പ്ലെ, ബ്ലൂടൂത്ത്, ആറ് സ്പീക്കർ, യുഎസ്ബി പോർട്ട്, ബാക്അപ് ക്യാമറ തുടങ്ങിയവ അടങ്ങിയ ഇൻഫോര്‍ടൈൻമെന്റ് സിസ്റ്റം സ്ലിങ്ഷോട്ടിന്റെ ഡാഷ്ബോർഡിലുണ്ട്.

Polaris SlingShot

ജനറൽമോട്ടോഴ്സിൽ നിന്നു കടംകൊണ്ട 2.4 ലിറ്റർ ഇക്കോടെക്ക് പെട്രോൾ എൻജിനാണ് സ്ലിങ്ഷോട്ടിൽ. 173 ബിഎച്ച്പി കരുത്തും 225 എൻഎം ടോർക്കും നൽകും ഈ എൻജിൻ. 5 സ്പീഡ് മാനുവൽ ഗിയർബോക്സാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. 771 കിലോഗ്രാമാണ് വാഹനത്തിന്റെ ഭാരം. 3799 എംഎം നീളവും 1971 എംഎം വീതിയും 1318 എംഎം പൊക്കവുമുണ്ട് വാഹനത്തിന്റെ വീൽബൈയ്സ് 127 എംഎമ്മാണ്. പൊളാരിസിന്റെ എടിവികൾ ഇന്ത്യയിലുണ്ടെങ്കിലും കമ്പനി സ്ലിങ്ഷോട്ടിനെ ഇതുവരെ പുറത്തിറക്കിയിട്ടില്ല 25,199 ഡോളറാണ് (ഏകദേശം 16.8 ലക്ഷം രൂപ) വാഹനത്തിന്റെ വില.