വലുപ്പത്തിൽ പിന്നിൽ, ക്രാഷ് ടെസ്റ്റിൽ മുന്നിൽ

ലോകത്തെ ഏറ്റവും മികച്ച ചെറു കാറുകളിലൊന്നാണ് സ്മാർട്ട് ഫോർ ടു. രണ്ട് പേർക്ക് സഞ്ചരിക്കാവുന്ന ഭംഗിയും സ്പീഡും ഒരുപോലെ ഒത്തിണങ്ങിയ മിനി കോൺഗ്രീറ്റ് മതിലിൽ ഇടിച്ചാൽ എന്തു സംഭവിക്കും. പ്രവചിക്കാൻ സാധിക്കുന്നില്ലെങ്കില്‍ ഈ വിഡിയോ കാണാം. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വിഡിയോ വയറലാവുകയാണ്.

ബ്രിട്ടീഷ് ടെലിവിഷൻ സീരീസായ ഫിഫ്ത്ത് ഗിയർ നടത്തിയതാണീ ക്രാഷ് ടെസ്റ്റ്. മണിക്കൂറിൽ എഴുപത് മൈൽ (ഏകദേശം 112 കിലോമീറ്റർ) വേഗതയിൽ സഞ്ചിരിക്കുന്ന സ്മാർട്ട് ഫോർടൂവാണ് കോൺഗ്രീറ്റ് ഭിത്തിയിൽ കൊണ്ടിടിപ്പിച്ചത്. കാറിന്റെ മുൻഭാഗം തകർന്നെങ്കിലും ഷെൽ ഇടിയുടെ ആഘാതം ഒരു പരുതിവരെ ഏറ്റെടുത്തു എന്നാണ് ടെസ്റ്റിന് ശേഷമുള്ള പടനങ്ങൾ സൂചിപ്പിക്കുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച ചെറുകാറുകളിലൊന്നായ ഫോർടു യൂറോപ്പിലേയും ഏഷ്യയിലേയും അമേരിക്കയിലേയും നിരവധി രാജ്യങ്ങിൽ വിൽക്കുന്നുണ്ട്. ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാമിലെ ക്രാഷ് ടെസ്റ്റിൽ അഞ്ചിൽ മൂന്ന് സ്റ്റാർ നേടിയ കാറാണ് സ്മാർട്ട് ഫോർടു.