ടാറ്റ പ്രൈമ മോഡിഫൈ ചെയ്താൽ ?

ട്രക്കുകളുടെ കിടിലൻ മേക്കോവറുകൾ നാം ഹോളിവുഡ് സിനിമകളിലും മറ്റും അനവധി കണ്ടിട്ടുണ്ട്. എന്നാൽ അതിനെയൊക്കെ വെല്ലുന്ന മോഡിഫിക്കേഷനുമായി എത്തിയിരിക്കുകയാണ് ടാറ്റ പ്രൈമ ട്രക്ക്. പഞ്ചാബി പോപ്പ് താരം ബാദ്ഷായുടെ ഗാനം ഡി ജെ വാലി ബാബുവിലാണ് ടാറ്റ പ്രൈമയുടെ മോഡിഫൈഡ് വേർഷൻ ഉപയോഗിച്ചിരിക്കുന്നത്.

ടാറ്റ പ്രൈമ എൽഎക്സ് ട്രക്കിനും ട്രെയിലറിനും പുർണ്ണമായും മാറ്റ് ബ്ലാക്ക് ഫിനിഷാണ് നൽകിയിരിക്കുന്നത്. മുൻഭാഗത്ത് ബമ്പറിനും ട്രെയിലറിന്റെ എഡ്ജുകൾക്കും മാറ്റ്ഫിനിഷും നൽകിയിക്കുന്നു. ഹെഡ് ലൈറ്റ് സ്മോക്ക് ചെയ്ത് സ്പോർട്ടിയാക്കി.

ഗാനത്തിൽ ഏറ്റവും അധികം എടുത്തുകാണിക്കുന്നത് ട്രക്കിന്റെ വീലുകളാണ്. ലോ പ്രൊഫൈൽ ടയറുകളാണ് ട്രക്കിന്റേത്. ക്രോംഫിനിഷുള്ള അലോയ് വീലിൽ സ്വർണ്ണ നിറത്തിലുള്ള എംബ്ലവുമുണ്ട്. ബാക്കി മാറ്റങ്ങളെല്ലാം ട്രെയിലറിന്റെ ഉൾഭാഗത്താണ്. ഒരു പാർട്ടി ഫ്ലോറാക്കി മാറ്റിയിരിക്കുകയാണ് ട്രെയിലറിനെ. ലക്ഷ്വറി ലതറിന്റെ മനോഹാരിതയാണ് ട്രെയിലറിന്റെ ഉൾഭാഗത്ത്. എഞ്ചിന് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

ട്രക്കിനെപ്പോലെ തന്നെ ഹിറ്റാണ് ഗാനവും ജൂലൈ പകുതിയോടെ പുറത്തിറങ്ങിയ ഗാനം ഇതുവരെ ഏകദേശം 1.7 കോടി ആളുകളാണ് യൂട്യൂബിലൂടെ കണ്ടത്. ബാദ്ഷാ വരികൾ എഴുതി സംഗീതം നൽകിയിരിക്കുന്ന ഗാനം ബാദ്ഷായും ആഷ്ത ഗില്ലും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ‍ഡയറക്റ്റർ ഗിഫ്റ്റി വിഡിയോ സംവിധാനം ചെയ്തിരിക്കുന്നു.