കോപ്പിയടിയല്ല സിക്ക

Kia Picanto, Tata Zica

ടാറ്റയുടെ ചെറുഹാച്ചായ സിക്കയെപ്പറ്റിയുള്ള വാർത്തകൾ വന്നു തുടങ്ങിയപ്പോഴെ ആളുകൾ പറഞ്ഞുതുടങ്ങിയതാണ് കിയ പിക്കാന്റോയുടെ ടാറ്റ പതിപ്പാണ് സിക്ക എന്ന്. ആദ്യ കാഴ്ച്ചയിൽ ചെറിയ സാമ്യം തോന്നിയേക്കാമെങ്കിലും രണ്ടും വളരെ അധികം വ്യത്യസ്തതകളുള്ള വാഹനങ്ങളാണ്. സിയയും പിക്കാന്റോയും തമ്മിലുള്ള വ്യത്യാസമെന്ത്?

Kia Picanto, Tata Zica

ടാറ്റ സിക്ക

Tata Zica

ടാറ്റ ഇൻഡിക്കയുടെ പകരക്കാരനാണ് സിക്ക. മൂന്നു ലക്ഷം രൂപ മുതൽ വില വരുന്ന ഈ കൊച്ചു ഹാച്ച്ബാക്ക് ടാറ്റയുടെ ലൈനപ്പിലെ ഏറ്റവും മികച്ച കാറുകളിലൊന്നായിരിക്കും. ഇന്ത്യയിലെ സാധാരണക്കാരനായി ധാരാളം പുതുമകളും സാങ്കേതിക മികവുകളും കൊതിപ്പിക്കുന്ന രൂപഭംഗിയുമൊക്കെയുള്ള കാർ അതാണ് സിക്ക. ബ്രിട്ടനിലും ഇറ്റലിയിലുമായാണ് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ടാറ്റയുടെ എക്സ് ഓ പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്ന കാറിന് ആഗോള തലത്തിലുള്ള സൗകര്യങ്ങളും സുരക്ഷയും ആധുനികതയുമുണ്ട്. സെസ്റ്റിലൂടെ അരങ്ങേറ്റം കുറിച്ച റെവ്ട്രോൺ എൻജിനും പുതിയ 1.0 ലീറ്റർ ഡീസൽ എൻജിനുമാണ് സിക്കയിൽ.

പിക്കാന്റോ

Kia Picanto

കൊറിയ അസ്ഥാനമായ കിയ മോട്ടോഴ്സിന്റെ ചെറു സിറ്റിക്കാറാണ് പിക്കാന്റോ. 2004 ൽ പുറത്തിറങ്ങിയ വാഹനത്തിന്റെ രണ്ടാം തലമുറയാണിപ്പോൾ വിപണിയിലുള്ള പിക്കാന്റോ. ജർമ്മനിയിലെ ഫ്രാങ്ക്ഫുട്ടിൽ ഡിസൈൻ ചെയ്ത രണ്ടാം തലമുറ പിക്കാന്റോ കൊറിയ, നോർത്ത് അമേരിക്ക, ചൈന, സിംങ്കപൂർ തുടങ്ങിയ രാജ്യങ്ങളിൽ മൂന്ന് ഡോർ കാറായിട്ടും യൂറോപ്പിൽ രണ്ട് ഡോർ കാറായിട്ടും വിൽപ്പനയിലുണ്ട്. കിയയുടെ ഏറ്റവും മികച്ച കാറുകളിലൊന്നായ പിക്കാന്റോയ്ക്ക് പെട്രോൾ, എൽപിജി എൻജിൻ വകഭേദങ്ങളുണ്ട്.