2,000 കി.മീ വേഗതയിൽ പറക്കുന്ന വിമാനം

റൈറ്റ് സഹോദരന്മാർ വിമാനം കണ്ടുപിടിച്ചതു മുതൽ വേഗതയ്ക്കു വേണ്ടിയുള്ള മത്സരങ്ങൾ ആരംഭിച്ചതാണ്. അതിരുകളില്ലാത്ത ആകാശത്തുകൂടി പ്രകാശ വേഗതയിൽ സഞ്ചരിക്കുക എന്നത് മനുഷ്യന്റെ സ്വപ്നമാണ്. എല്ലാകാലത്തും വിമാന നിർമ്മാതാക്കൾ കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്ന വിമാനങ്ങൾ ഉണ്ടാക്കാനാണ് ശ്രമിച്ചിട്ടുള്ളത്.

ഫ്രാൻസും ബ്രിട്ടനും ചേർന്ന് ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ വികസിപ്പിച്ച കോൺകോർഡാണ് വേഗക്കണക്കിൽ മുന്നിലെങ്കിലും കോൺകോഡിന്റെ അടുത്തെത്താൻ‌ ഒരു ശ്രമം നടത്തുകയാണ് എയർബെസും എരിയോണും സംയുക്തമായി ചേർന്ന്. ഇവർ വകസിപ്പിക്കുന്ന എഎസ്2 ന് കോൺകോഡിന്റെ അത്രയും വേഗതയില്ലെങ്കിലും മണിക്കൂറിൽ‌ 1,217 മൈൽ ( 1,960 കിലോമീറ്റർ) സഞ്ചരിക്കാനാവുമെന്നാണ് കമ്പനി അവകാശപ്പെട്ടുന്നത്. 2021 ൽ വിമാനം പുറത്തിറക്കുമെന്നും കമ്പനി പറയുന്നു. എന്നാൽ സാധാരണക്കാർക്ക് ഈ വിമാനത്തിലെ യാത്ര നടക്കുമെന്നു തോന്നുന്നില്ല. കാരണം ലോകത്തിലെ ആദ്യത്തെ പ്രൈവറ്റ് സുപ്പർസോണിക്ക് ജെറ്റായാണ് കമ്പനി ഇവനെ പുറത്തിറക്കാൻ ഉദ്ദേശിക്കുന്നത്.

വിമാനത്തിന്റെ പ്രത്യേകതകളുള്ള ഡിസൈൻ ഇന്ധന ചിലവ് കുറയ്ക്കുകയും വേഗത കൂട്ടുകയും ചെയ്യുമെന്നാണ് എയർബസ് പറയുന്നത്. പന്ത്രണ്ട് പേർക്ക് സഞ്ചരിക്കാനാവുന്ന വിമാനത്തിന്റെ ക്യാബിന് 30 അടി നീളമുണ്ടാകും. പുറത്തിറങ്ങുന്നതിന് മുമ്പ തന്നെ 20 വിമാനങ്ങൾ നിർമ്മിക്കാനുള്ള ഓഡർ ഫ്ലക്സ്ജെറ്റ് എന്ന കമ്പനിയിൽ നിന്ന് ലഭിച്ചുകഴിഞ്ഞു. 170 അടി നീളവും 22 അടി നീളവുമുള്ള വിമാനത്തിന്റെ ഭാരം ഏകദേശം 22600 കിലോഗ്രമാണ്. 55000 കിലോഗ്രാം വരെ ഭാരം വഹിച്ചുകൊണ്ട് എഎസ്2 ന് പറന്നുയരാനാവും. 2021 ൽ പരിശീലന പറക്കലുകൾ നടത്തുമെങ്കിലും 2023 കൂടിമാത്രമേ വിമാനം യാത്ര തുടങ്ങൂ. 60 ദശലക്ഷം പൗണ്ടാണ് വിമാനത്തിന്റെ നിര്‍മാണച്ചെലവ്. ഇതിനായി അമേരിക്കയിലെ നൂറ് ഏക്കര്‍ സ്ഥലത്ത് പ്ലാന്റ് ആരംഭിച്ചതായി ഏരിയോണ്‍ അറിയിച്ചു. ഇതില്‍ 2700 മീറ്റര്‍ നീളമുള്ള റണ്‍വേയും ഉണ്ടാകും.