ഡ്രൈവർ വേണ്ടാ റേഞ്ച് റോവർ

Remote Control Range Rover Sport

പ്രശസ്തമായ ജെയിംസ് ബോണ്ട് ചിത്രം ടുമോറോ നെവർ ഡൈയ്സിലാണ് ഫോൺ കൊണ്ട് നിയന്ത്രിക്കാവുന്ന കാർ നാം ആദ്യം കാണുന്നത്. മൊബൈൽ ഫോണിൽ ഗെയിം കളിക്കുന്നതുപോലെ നിയന്ത്രിക്കാവുന്ന കാർ ഒരു അത്ഭുതമായിരുന്നു അന്ന്. ബിഎംഡബ്ല്യു 7 സീരീസാണ് അന്നു ജെയിംസ് ബോണ്ട് ഫോണിലൂടെ നിയന്ത്രിച്ചത്.

Remote Control Range Rover Sport

നാം അമ്പരപ്പോടെ നോക്കി കണ്ട ആ രംഗം യാഥാർത്ഥ്യമാകുന്നു. കാറിനെ നിയന്ത്രിക്കാവുന്ന ആപ്പ് പുറത്തിറക്കിയിരിക്കുന്നു ലാൻഡ് റോവർ. റേഞ്ച് റോവർ സ്പോർട്സ് എസ് യു വിയെയാണ് ആപ്പിലൂടെ നിയന്ത്രിക്കുന്നത്. ദുർഘടമായ പാതയിൽ കൂടുതൽ സുരക്ഷയ്ക്കായി വാഹനത്തിന് പുറത്തിറങ്ങി എസ് യു വിയെ ഫോണിലൂടെ നിയന്ത്രിക്കാം. ആപ്പിലൂടെ ഗിയർ, ബ്രേക്ക് ആക്സിലേറ്റർ, സ്റ്റിയറിങ് മുതലായവ നിയന്ത്രിക്കാൻ സാധിക്കും.

Remote Control Range Rover Sport

വാഹനവുമായി ബ്ലൂടൂത്തിലൂടെ ബന്ധപ്പെടുന്ന ആപ്പിന് 10 മീറ്റർ റേഞ്ചുണ്ട്. വൈഫൈയിലൂടെ കണക്റ്റ് ചെയ്യുന്ന ആപ്പും, ടാബ്ലോയിഡ് പതിപ്പും പുറത്തിറക്കാനുള്ള ശ്രമത്തിലാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ടാബ്ലോയിഡ് ആപ്പിൽ വാഹനത്തിന്റെ മുൻ പിൻ ബംബറുകളിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറയിലൂടെ ലൈവ് വിഡിയോയും കാണാം. ആപ്പ് പ്രവർത്തനക്ഷമണെന്ന് കമ്പനി അറിയിച്ചിട്ടുണ്ടെങ്കിലും എപ്പോൾ പുറത്തിറക്കുമെന്ന് പ്രഖ്യപിച്ചിട്ടില്ല.