ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പിഡ് ഇന്ത്യയില്‍, വില 3.29 കോടി

ബ്രിട്ടീഷ് സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ തങ്ങളുടെ സ്‌പോര്‍ട്‌സ് കാര്‍ റാപ്പിഡിന്റെ 2016 പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കി. 3.29 കോടി രൂപയാണ് കാറിന്റെ മുംബൈ എക്‌സ്‌ഷോറൂം വില.

ആറ് ലിറ്റര്‍ വി 12 എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 517 ബിഎച്ച്പി കരുത്തുണ്ട്. 8 സ്പീഡാണ് ഗീയര്‍ബോക്‌സ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 4.6 സെക്കന്റുകള്‍ മാത്രം വേണ്ടി വരുന്ന കാറിന്റെ കൂടിയ വേഗത മണിക്കൂറില്‍ 306 കിലോമീറ്ററാണ്.

6.5 ഇഞ്ച് സ്ക്രീൻ ഡിസ്പ്ലേയുള്ള എഎം 3 ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ ഓഡിയോ കണ്‍ട്രോൾ, നാവിഗേഷൻ, ടെലിഫോൺ, വാഹനത്തിന്റെ വിവരങ്ങൾ എന്നിവ അടങ്ങുന്നു.

മികച്ച ഗ്രൗണ്ട് ക്ലിയറന്‍സ്, റോബസ്റ്റ് റോഡ് ഹാന്‍ഡിലിങ്, വെല്‍ ക്രാഫ്റ്റഡ് ഇന്റീരിയറുകള്‍ കൂടാതെ സൂപ്പര്‍ ലക്ഷ്വറി കാറുകളിലുള്ള ആഡംബര സൗകര്യങ്ങളെല്ലാം കാറിലുണ്ടെന്നു വാഹനം പുറത്തിറക്കിക്കൊണ്ട് ഇന്‍ഫിനിറ്റി കാർസിന്റെ എംഡി ലളിത് ചൗധരി അറിയിച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ആസ്റ്റന്‍ മാര്‍ട്ടിനാണ് റാപ്പിഡെന്നും ചൗധരി പറഞ്ഞു.