Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിനി കൂപ്പർ കാർബൺ എഡിഷൻ

mini-cooper-s-carbon-edition

ബിഎംഡബ്ല്യു ഉടമസ്ഥതയിലുള്ള വാഹന നിർമാതാക്കളായ മിനിയുടെ ചെറുകാറായ മിനി കൂപ്പർ എസിന്റെ കാർബൺ എഡിഷൻ ഇന്ത്യൻ വിപണിയിലെത്തി. 39.90 ലക്ഷം രൂപയാണ് മിനി കൂപ്പർ കാർബൺ എഡിഷന്റെ എക്സ് ഷോറൂം വില. ഓൺലൈൻ ഷോപ്പിങ് സൈറ്റായ ആമോസോണിൽ നിന്ന് മാത്രമേ കാർബൺ എഡിഷൻ ബുക്കുചെയ്യാൻ സാധിക്കുകയുള്ളൂ.

കൂപ്പർ എസിന്റെ പരിമിതകാല പതിപ്പായ കാർബൺ എഡിഷനിൽ ജോൺ കൂപ്പർ ട്യൂണിങ് കിറ്റ്, ജോൺ കൂപ്പർ വർക്സ് ആക്സസറീസ് തുടങ്ങിയവയോടൊപ്പമാണ് ലഭ്യമാകുക. കാർബൺ എഡിഷനെ പൂർണ്ണമായും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണെന്നാണ് കമ്പനി പത്രക്കുറിപ്പിലൂടെ അറിയിച്ചത്. പൂർണ്ണമായും കറുപ്പു നിറത്തിലുള്ള കാറിൽ കറുത്ത ആവരണങ്ങളുള്ള ഹെ‍ഡ്-ടെയിൽ ലാമ്പുകളുണ്ട്. എൻജിൻ കരുത്തു കൂടുതൽ ആവശ്യമുള്ളവർക്ക് ജോൺ കൂപ്പർ ട്യൂണിങ് കിറ്റോടു കൂടിയും അല്ലാത്തവർക്ക് ട്യൂണിങ് കിറ്റില്ലാതെയും കാർബൺ എഡിഷൻ ലഭ്യമാണ്.

രണ്ടു ലീറ്റർ നാല് സിലിണ്ടർ എൻജിനാണ് കാറിൽ ഉപയോഗിച്ചിരിക്കുന്നത്. 192 എച്ച്പി കരുത്തും 280 എൻഎം ടോർക്കുമുള്ള എൻജിൻ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത 6.7 സെക്കന്റിൽ കൈവരിക്കും. ജോൺ കൂപ്പർ ട്യൂണിങ് കിറ്റുള്ള മോഡലിന് 210 എച്ച്പി കരുത്തും 300 എൻഎം ടോർക്കുമുണ്ട്. 6.5 സെക്കന്റുകൾ കൊണ്ട് പൂജ്യത്തിൽ നിന്ന് 100 കടക്കും. ഇരു മോഡലുകളിലും ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്സാണ് ഉപയോഗിക്കുന്നത്.
 

Your Rating: