സ്കൗട്ട് എന്നൊരു ഇന്ത്യൻ

ഇന്ത്യൻ എന്നു കേട്ടാൽ ഇന്ത്യക്കാർ അഭിമാനപൂരിതരാകും. ഫാസ്റ്റസ്റ്റ് ഇന്ത്യൻ എന്നുകേട്ടാൽ അമേരിക്കക്കാർക്കും ന്യൂസിലൻഡുകാർക്കും പിന്നെ ബൈക്ക് പ്രേമികൾക്കും ചോരതിളയ്ക്കും. ഇന്ത്യൻ എന്നാൽ അമേരിക്കയിലെ ഏറ്റവും പ്രശസ്തവും അതിപുരാതനവും ആഡ്യത്തമുള്ള വരുമായ ബൈക്ക് നിർമാതാക്കളാകുന്നു.

Indian Scout, Photo: Anand Alanthara

∙ ദ് വേൾഡ്സ് ഫാസ്റ്റസ്റ്റ് ഇന്ത്യൻ എന്നത് പ്രശസ്തമായഹോളിവുഡ് സിനിമയാണ്. ബർട്ട് മുൺറോ എന്ന ന്യൂസിലൻഡുകാരൻ അമേരിക്കയിലെബോൺവിൽ റേസിങ് ഗ്രൗണ്ടിൽ അൻപതുകളിലും അറുപതുകളിലും തുടർച്ചയായി ഇന്ത്യൻ മോട്ടോർ സൈക്കിളിൽ വിജയം നേടുന്നതാണു പ്രമേയം.യഥാർത്ഥ ജീവിതത്തിൽ സംഭവിച്ച കഥയുടെ സിനിമാ ആവിഷ്കാരത്തിൽ അന്തൊണി ഹോപ്കിൻസ് നായകനായി. കഥയിലെ ഉപനായകൻ 1920 മോഡൽ ഇന്ത്യൻ സ്കൗട്ടാണ്.

Indian Scout, Photo: Anand Alanthara

∙ പിൻമുറക്കാരൻ: ഇന്നിപ്പോൾ അതേ സ്കൗട്ടിൻറെ പിൻമുറക്കാരൻ ഇന്ത്യയിലുമെത്തി. വേഗത്തിൽ മാത്രമല്ല സ്റ്റൈലിങ്ങിലും ഗാംഭീര്യത്തിലുമൊക്കെ മാനങ്ങൾ തീർക്കാൻ.

Indian Scout

∙ മുഖ്യൻ: ഇന്ത്യൻ മോട്ടോർ സൈക്കിൾ നിരയിലെ പ്രധാന മോഡലാണ് സ്കൗട്ട്. 1920 ൽ ആദ്യമായിറങ്ങി. 2016 ൽ എത്തുമ്പോൾ പഴമയുടെ പ്രൗഢിയ്ക്കൊപ്പം ആധുനിക സാങ്കേതിക വിദ്യയും കോംപാക്ട് ഡിസൈനാണ് സ്കൗട്ടിന്. തെറ്റിദ്ധരിക്കേണ്ട, ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടാനാവില്ല. നമ്മുടെ ബുള്ളറ്റിനെക്കാൾ വലുപ്പമുണ്ട്. നീളമേറിയ പതിഞ്ഞ രൂപം. തടിച്ച മുൻ ടയറും ചെറിയ ഹെഡ്‌ലൈറ്റും കൊത്തിയെടുത്തതുപോലുളള ടാങ്കും വലിയ പിൻഫെൻഡറുമെല്ലാം വേറിട്ടു നിൽക്കുന്നു. കറുപ്പു നിറത്തിലാണ് ഭൂരിഭാഗം ഘടകങ്ങളും.

Indian Scout, Photo: Anand Alanthara

∙ തിളക്കമില്ല: മറ്റു മോഡലുകളിൽ ക്രോമിയത്തിന്റെ തിളക്കമേറെയുണ്ടെങ്കിലും സ്കൗട്ടിൽ ക്രോം ഫിനിഷ് കുറവാണ്. എൻജിന്റെ ഘടന മനസ്സിലാക്കുന്ന രീതിയിൽ മാത്രം ക്രോം ഫിനിഷുണ്ട്. പീരങ്കിക്കുഴൽ പോലെ ഇരട്ട സൈലൻസർ. ഉയരമില്ലാത്ത ഹാൻഡിൽ ബാർ. ക്രോം ചുറ്റോടു കൂടിയ ഒറ്റ ഡയൽ അനലോഗ് സ്പീഡോ മീറ്ററിനുളളിൽ ചെറിയ ഡിജിറ്റൽ കൺസോൾ. ഡയലിനുളളിലെ നിറവും അക്ഷരങ്ങളും പഴമ തോന്നിപ്പിക്കുന്നു. ആർ പി എം, ടെംപറേച്ചർ തുടങ്ങിയവ ഡിജിറ്റൽ കൺസോളിൽ നിന്നറിയാം. ഡെസേർട്ട് ടാൻലെതറിൽ നിർമിച്ച റൈഡർ സീറ്റ്.

Indian Scout, Photo: Anand Alanthara

∙ എൻജിൻ: 1133 സിസി ലിക്വിഡ് കൂൾഡ് ഡബിൾ ഓവർ ഹെഡ് ക്യാം വി ട്വിൻ എൻജിൻ.8000 ആർ പി എമ്മിൽ 100 പിഎസ് ആണ് കൂടിയ കരുത്ത്. ടോർക്ക് 5900 ആർ പി എമ്മിൽ 97.7 എൻ എം. സ്മൂത്തായ പെർഫോമൻസിനായി കൗണ്ടർ ബാലൻസർ നൽകിയിട്ടുണ്ട്.

Indian Scout, Photo: Anand Alanthara

∙ സ്പോർട്ടി: സ്പോർട്സ്ബൈക്കുകളേപ്പോലെ കിടിലൻ പവർ ഡെലിവറി. ക്രൂസർ ബൈക്കിൽ നിന്നുപ്രതീക്ഷിക്കുന്നതിനപ്പുറമുളളത്രോട്ടിൽ റെസ്പോൺസ്. ആറു സ്പീഡ് ട്രാൻസ്മിഷൻ. ബെൽറ്റ് ഡ്രൈവാണ്. ഭാരം കുറഞ്ഞ ഷാസിയിലാണ് നിർമാണം. അതുകാണ്ടെു ഹാൻഡ്‌ലിങ് സ്പോർട്ടി.

Indian Scout

∙ യാത്രാസുഖം: ഉയരം കുറഞ്ഞ സീറ്റും മുന്നോട്ടു കയറിയ ഫുട് റെസ്റ്റും സ്പോർട്ടി ഹാൻഡിൽ ബാറും റൈഡ് സുഖം നൽകുന്നുണ്ട്. സാധാരണ ക്രൂസറുകളെ കുറഞ്ഞ വേഗത്തിൽ മെരുക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ 253 കിലോഗ്രാം ഭാരമുണ്ടെങ്കിലും സ്കൗട്ടിന്റെ നിയന്ത്രണം ഈസി. നല്ല ടോർക്ക് ലഭിക്കുന്നുണ്ട്. ഓവർടേക്കിങ്ങിനു കാര്യമായ ഡൗൺ ഷിഫ്റ്റിങ് വേണ്ടി വരുന്നില്ല. 298 എം എമ്മിന്റെ ഡിസ്ക് ബ്രേക്കുകൾക്ക് എ ബിഎസിന്റെ കരുതലുമുണ്ട്.

∙ എക്സ് ഷോറൂം വില 14.50 ലക്ഷം
∙ ടെസ്റ്റ് റൈഡ്: ഇ വി എം ഇന്ത്യൻ മോട്ടോർ സൈക്കിൾസ്: 7558889001