ഏഴു സീറ്റിൽ എൻജോയ്

ഏഴു സീറ്റുള്ള സ്വകാര്യ വാഹനം വാങ്ങാൻ തീരുമാനിക്കുന്നവർക്കു മുന്നിൽ ധാരാളം ഉത്തരങ്ങളുണ്ട്. ഒന്നാം സാധ്യത ഇന്നോവ, ടവേര, സ്കാർപേിയോ, ആര്യ, സുമൊ. ഇവയൊക്കെ വലുപ്പം കൂടിയ എൻജിനും കരുത്തുള്ള ഷാസിയും ജീപ്പിനു സമാനമായ ഗുണഗണങ്ങളുമുള്ള വാഹനങ്ങൾ. രണ്ടാമത് നിര എർട്ടിഗ, ഗോ പ്ലസ്, മോബിലിയോ. ഹാച്ച്ബാക്ക്കാറിൽ നിന്നു കുറച്ചുകൂടി വളർന്ന ഇവയ്ക്കൊക്കെ കാറിനോടാണ് സാദൃശ്യം. മൂന്നാം നിരയാണ് താരം.

∙ മൂന്നാം മുന്നണി: ഏഴു സീറ്റുകളുടെ മൂന്നാം മുന്നണിയിൽ മൂന്നു വാഹനങ്ങളാണുള്ളത്. നിസ്സാൻ ഇവാലിയ, ഇതിൻറെ തന്നെ അശോക്​ ലെയ്​ലൻഡ് രൂപമായ സ്റ്റീലെ, ഷെവർലെ എൻജോയ്. ആദ്യം പറഞ്ഞ രണ്ടു വാഹനങ്ങൾ സാങ്കേതിക കാരണങ്ങളാൽ താൽക്കാലികമായി പിൻവലിച്ച സാഹചര്യത്തിൽ മൂന്നാം മുന്നണിയിൽ ഇവാലിയ മാത്രം.

∙ ഗുണദേഷങ്ങൾ: ഇന്നോവ ഉൾപ്പെടുന്ന നിരയിൽ വലിയ വാഹനങ്ങളാണ്. എൻജിൻ ശേഷി 2000 സി സിക്കു മുകളിൽ. സ്ഥലസൗകര്യമുണ്ട്. രണ്ടാം നിര ക്യാപ്റ്റൻ സീറ്റുകളാണെങ്കിൽ അനായാസം പിന്നിലേക്കു കടക്കാം.

.ന്യൂനതകൾ: ഏഴു പേരുടെ ലഗേജ് ഉൾക്കൊള്ളണമെങ്കിൽ മുകളിൽ കാരിയർ ഉറപ്പിക്കേണ്ടിവരും. വലിയ എൻജിനായതിനാൽ ഇന്ധനക്ഷമത 10 കിലോമീറ്ററിനു മുകളിലേക്ക് കയറില്ല. കാറുകൾ വലിച്ചു നീട്ടിയതാണ് എർട്ടിഗ, മൊബിലിയോ നിര. ഒതുക്കമുണ്ട്. ഡ്രൈവ് ചെയ്യാനും പാർക്ക് ചെയ്യാനും സ്വകാര്യ ഉപയോഗത്തിനും മികച്ചത്. എൻജിൻ 1500 സി സിക്കു താഴെ നിൽക്കും. ഇന്ധനക്ഷമത കാറിനു തുല്യം. ലീറ്ററിന് 25 കിലോമീറ്റർ വരെയെത്തും. വില കുറവ്. ഗോ പ്ലസ് പെട്രോൾ മോഡലിന് ഓൺറോഡ് വില 5 ലക്ഷത്തിൽത്താഴെ നിൽക്കും. അറ്റകുറ്റപ്പണി കുറയും.

കുറവുകൾ: ഏറ്റവും പിന്നിലെ നിര കുട്ടികൾക്ക് മാത്രമേയോജിക്കു. പിന്നിലേക്കു കയറാൻ തെല്ലു ബുദ്ധിമുട്ടാണ്. സീറ്റുകൾ മറിച്ചിടണം. ലഗേജ് കാരിയറിലേക്ക് കയറ്റേണ്ടി വരും.

∙ എൻജോയ്യുടെ പ്രത്യേകത: ഒന്നാം മുന്നണിയുടെയും രണ്ടാം മുന്നണിയുടെയും ഗുണങ്ങൾ എൻജോയിൽ സംഗമിക്കുന്നു. വലിയ വാഹനങ്ങൾക്കൊപ്പം സ്ഥലം. ഒന്നും രണ്ടും നിരയിൽ ക്യാപ്റ്റൻ സീറ്റുകൾ. മൂന്നാം നിരയിലേക്ക് അനായാസം കയറാം. വലുപ്പമുള്ളവർക്കും ഇരിക്കാനാവുന്ന മൂന്നാം നിര സീറ്റുകൾ. എന്നാൽ എൻജിൻ 1300 സി സി മാത്രം. ഇന്ധനക്ഷമത 18 കി മിക്കു മുകളിൽ. ഡീസൽ മോഡലിന് 7.70 ലക്ഷത്തിൽ എക്യസ് ഷോറൂം വില തുടങ്ങുന്നു. മൂന്നു കാല്ലെത്തേക്ക് അല്ലെങ്കിൽ 40000 കിലോമീറ്ററിന് അറ്റകുറ്റപ്പണിച്ചെലവ് പൂജ്യം. ലഗേജ് സ്ഥലം വലിയ വാഹനങ്ങൾക്കു സമം. എങ്കിലും ഏഴു യാത്രക്കാരുണ്ടെങ്കിൽ കാരിയർ വേണ്ടിവരും.

∙ പുറം കാഴ്ച, ഉൾവശം: കാറിനൊപ്പം ചന്തവും ഒതുക്കവുമുള്ള വാഹനം. പുതിയ മോഡൽ ഇറങ്ങിയതോടെ കൂടുതൽ കാറിനുസമമായി. മനോഹരമായ ഷെവി ഗ്രില്ലും ഹെഡ് ലാംപുകളും. അലോയ് വീൽ രൂപകൽപനയും റൂഫ് റെയിലിങ്ങുമൊക്കെമാറി. കാറിനു പകരം സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാവുന്ന പുറംമോടിയുണ്ട്. ഉള്ളിലെ പ്ലാസ്റ്റിക്ഫിനിഷും സീറ്റുകളും മെച്ചപ്പെട്ടു. ബെയ്ജ് നിറത്തിനൊപ്പം കറുപ്പു കൂടി എത്തിയപ്പോൾ നല്ലൊരു കാറിനു സമാനമായി. പുതിയ കറുത്ത സ്റ്റീയറിങ് വീൽ. സ്റ്റീയറിങ് നിയന്ത്രണങ്ങൾ. വലുപ്പമുള്ള സീറ്റുകൾ. ഡ്യുവൽ എ സി. ഏറ്റവും പിൻനിരയിലും ചാർജിങ് സോക്കറ്റുകൾ. എയർബാഗ്, എ ബി എസ് സുരക്ഷ.

∙ ഡ്രൈവിങ്: സീറ്റുകൾ തെല്ല് ഉയർന്നിരിക്കുന്നതിനാൽ കാറുകളെക്കാൾ മികച്ച ഡ്രൈവിങ് പൊസിഷനാണ്. ഫിയറ്റ് എൻജിനെപ്പറ്റിയോ പെർഫോമൻസിനെപ്പറ്റിയോ അധികം പറയേണ്ട. സ്വിഫ്റ്റിലും ഡിസയറിലും സിയാസിലും പുന്തൊയിലുമൊക്കെ തിള ങ്ങുന്ന അതേ എൻജിൻ. 75 ബി എച്ച് പിയും 172.5 എൻ എം ടോർക്കും. അഞ്ചു സ്പീഡ് ഗിയർ ബോക്യസ്. ഡ്രൈവ് ചെയ്യാനും പാർക്ക് ചെയ്യാനുമൊക്കെ സൗകര്യം. ഏഴു യാത്രക്കാരുമായി എ സി മോഡിൽ ആയാസമില്ലാതെ എൻജോയ് പറക്കും.

∙ എന്തുകൊണ്ട് എൻജോയ്: കാറിന്റെയും മൾട്ടി യൂട്ടിലിറ്റി വാഹനങ്ങളുടെയും ഗുണങ്ങൾ സമന്വയിക്കുന്ന ഏക വാഹനം. കുറഞ്ഞ വില, പരിപാലനച്ചെലവ്, മികച്ച ഇന്ധനക്ഷമത. സ്ഥലസൗകര്യം വലിയ എം പി വികൾക്കു സമാനം. വലിയ ഓട്ടമില്ലാത്തവർക്ക് പെട്രോൾ മോഡലിലും ലഭ്യം. ഇന്ധനക്ഷമത 13.7.അഞ്ചു വർഷം വരെയോ ഒന്നരലക്ഷം കിലോമീറ്റർ വരെയോ ലഭിക്കുന്ന വാറൻറി. ഡിസൽ മോഡലുകൾക്ക് എക്സ് ഷോറൂം വില7.70, 8.19, 8.94 ലക്ഷം.

∙ ടെസ്റ്റ് ഡ്രൈവ്: ജീയെം മോട്ടോഴ്സ് 9020936685