വേനൽക്കാല രോഗങ്ങളെ തുരത്താം

വേനൽക്കാലം ചില പ്രത്യേക രോഗങ്ങളുടെയും കൂടി കാലമാണ്. അവധിക്കാലം ആയതിനാൽത്തന്നെ യാത്ര പോകാനും മറ്റും തിരഞ്ഞെടുക്കുന്ന സമയവും ഇതുതന്നെ. പോയിവന്നു കഴിയുമ്പോഴേക്കും പുതിയൊരു അതിഥി കൂടി പലരുടെയും ഒപ്പം കൂടിയിട്ടുണ്ടാകും. അവ പനി, ചുമ ഇങ്ങനെ രോഗങ്ങളായി പ്രത്യക്ഷപ്പെടുന്നു. ഇവയെ അകറ്റാനും പ്രതിരോധിക്കാനുമുള്ള എളുപ്പ വഴികൾ അറിയാം

∙ നമുക്കു ചുറ്റുമുള്ള ചൂടു വായു ആണ് ചുമയുടെ മുഖ്യ കാരണക്കാരൻ. അതുകൊണ്ടുതന്നെ പരിസരം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. മുറിക്കകത്ത് വേപ്പറൈസർ ഉപയോഗിക്കാം. ഇതാകട്ടെ തൊണ്ടയെ വരൾച്ചയിൽ നിന്നു സംരക്ഷിക്കും.

∙ ചുമ അകറ്റുന്നതിനു തുളസി നീരു കുടിക്കാം. അപ്പർ റെസ്പിറേറ്ററി ട്രാക്ട് ഡിസോർഡേഴ്സ് പരിഹരിക്കുന്നതിന് ഇത് ഉത്തമമാണ്. പ്രതിരോധശക്തി വർധിപ്പിക്കുകയും മെച്ചപ്പെട്ട ആരോഗ്യം പ്രദാനം ചെയ്യുകയും ചെയ്യും.  ആസ്ത്മ, ബ്രോങ്കൈറ്റിസ് എന്നിവയ്ക്കും ഉത്തമമാണ് തുളസിനീര്

∙ ഇളം ചൂടുള്ള സൂപ്പുകൾ ഡയറ്റിൽ ഉൾപ്പെടുത്താം. ഇതാകട്ടെ കഫം പുറത്തു പോകാന്‍ സഹായകമാണ്.

∙ തൊണ്ടയുടെ വരൾച്ചയും വേദനയും അകറ്റാൻ ദിവസം രണ്ടു നേരം ചെറു ചൂടോടോ ഉപ്പുവെള്ളം ഗാർഗിൾ ചെയ്യാം. ബാക്ടീരിയൽ അണുബാധ അകറ്റാനും ഇത് ഉത്തമമാണ്.

വിവരങ്ങൾക്കു കടപ്പാട്

ഡോ. ഹരിപ്രസാദ് വി.ആർ

റിസേർച്ച് അസോഷ്യേറ്റ്

ദ് ഹിമാലയ ഡ്രഗ് കമ്പനി