രക്താർബുദം ബാധിച്ച പതിമൂന്നുകാരി സഹായം തേടുന്നു

അങ്കിത

കഷ്ടപ്പാടിന്റ കയത്തിൽ നിന്നും ജീവിതം കരക്കടുപ്പിക്കാൻ ശ്രമിക്കുന്ന സാധാരണ കൃഷിക്കാരനാണ് ബസവരാജ് പാഞ്ച് കാവേരി. ബെൽഗാം ഗ്രാമത്തെ നടുക്കിയ ദുരന്തം തേടിയെത്തിയത് ബസവരാജ് പാഞ്ചിന്റ കുടുംബത്തെയായിരുന്നു. ബസവരാജിന്റ നാലു മക്കളിൽ മൂത്ത കുട്ടിയാണ് അങ്കിത. അസഹനീയമായ വയറുവേദനയും കാലുവേദനയുമായി സ്കൂളിൽ നിന്നും എത്തിയ അങ്കിതക്ക് നെറ്റിയിൽ ചുട്ടുപൊള്ളുന്ന ചൂടും ഉണ്ടായിരുന്നു. ഡോക്ടറുടെ നിർദ്ദേശപ്രകാരം ടെസ്റ്റുകൾ നടത്തി. ‘Acute Lymphoblastic Leukemia’ എന്ന രോഗമാണെന്ന് ഡോക്ടർ പറഞ്ഞത് ആ പാവം കർഷകന് ആദ്യം മനസിലായിരുന്നില്ല. ബ്ലഡ് കാൻസർ എന്നു ഡോക്ടർ പറഞ്ഞപ്പോൾ ഇടിത്തീ പോലെ ആ വാക്കുകൾ ബസവരാജിന്റെ മനസ്സിൽ പതിക്കുകയായിരുന്നു.

ചികിത്സ ഉടനെ നൽകിയില്ലെങ്കിൽ ഈ തരം കാൻസർ  കൂടുതൽ വഷളാകുമെന്നും കീമോതെറാപ്പി സെഷനുകൾ ഉടൻ ആരംഭിച്ചാൽ അങ്കിതയെ രക്ഷപ്പെടുത്താനാവും എന്നാണ് ഡോക്ടർമാരുടെ നിഗമനം. അങ്കിതയുടെ ജീവന്‍ കാന്‍സർകാർന്നു തിന്നുകൊണ്ടിരിക്കുന്നു എന്ന സത്യം ഇതുവരെയും അവളെ അറിയിച്ചിട്ടില്ല. തുടർചികിൽസക്കായി 30 ദിവസത്തിനുള്ളില്‍  18 ലക്ഷം രൂപ വേണം. ചികിൽസക്ക് വേണ്ട തുക കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം. ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായംകൊണ്ടാണ് ഇതുവരെയുള്ള ചികിത്സയും വീട്ടുചെലവുകളും  നടത്തിയത്. ബസവരാജ് കൃഷിപണിയിൽ നിന്നും  രണ്ട്മാസം കൂടുമ്പോൾ 2000 രൂപ സമ്പാദിക്കുമായിരുന്നെങ്കിലും ചികില്‍സക്കായി ബാംഗ്ളൂരിൽ എത്തിയതോടെ ആ വരുമാനവും നിലച്ചു.   ബസവരാജിന്റ ഭാര്യ ചെറിയ കാറ്ററിംങ്ങ് നടത്തുന്നുണ്ട് ആഴ്ചയില്‍ കിട്ടുന്നത്  300  രൂപ മാത്രമാണ്. ആശുപത്രി ചെലവിനു പോലും തികയില്ല.

സ്വത്തുക്കള്‍ എല്ലാം വിറ്റ് 4 ലക്ഷം രൂപമാത്രമാണ്  ബസവരാജിന്റ പക്കലുള്ളത്. ബാംഗ്ളൂർ എച്ച്.സി.ജി ആശുപത്രിയൽ ചികില്‍സയിൽ   കഴിയുന്ന മകള്‍ക്ക്  4 ലക്ഷം രൂപ ഒന്നുമാവില്ല. മകളുടെ ചികിത്സക്കായി സ്വദേശത്തു  നിന്നും മാറി ബാംഗ്ളൂരിൽ  താമസിക്കുന്ന ബസവരാജിനും ഭാര്യക്കും  ദിവസേനെ   മുറി വാടക ഉൾപ്പടെ ചികിത്സക്കുള്ള ബാക്കി പണവും എങ്ങനെ  കണ്ടെത്തും എന്നുള്ള വിഷമത്തിലാണ് ഇരുവരും.  ദൈവം ഒരു അത്ഭുതം പ്രവർത്തിച്ചിരുന്നെങ്കിൽ ചികിത്സയ്ക്കുമായി സുമനസ്സുകളുടെ  കരങ്ങൾ തങ്ങളെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. 

കുട്ടിയുടെ ചികിത്സയ്ക്കായുള്ള ധനശേഖരണാർഥം കെറ്റോ ഫണ്ട് റെയ്സിങ് ആരംഭിച്ചിട്ടുണ്ട്. ഇതുവഴി നിങ്ങളുടെ സഹായവും കൈമാറാവുന്നതാണ്. അങ്കിതയെ സഹായിക്കുവാൻ താൽപര്യമുള്ളവർ ഇവിടെ ക്ലിക്ക് ചെയ്യുക.