ഉറക്കം തടസ്സപ്പെടുന്നുണ്ടോ, എങ്കിൽ നിങ്ങളിൽ‌ ഒരു ഹൃദ്രോഗി ഒളിഞ്ഞിരിപ്പുണ്ട്

ഉറക്കത്തിലുണ്ടാകുന്ന തകരാറുകള്‍ക്ക് ഹൃദ്രോഗങ്ങളുമായും പക്ഷാഘാതവുമായും ബന്ധമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാർഡിയോളജി കോൺഗ്രസ്. ഹൃദയധമനികളിൽ പ്രശ്നങ്ങളുള്ളവരിലാണ് ഉറക്കം കിട്ടാത്ത അവസ്ഥയുണ്ടാകുകയെന്നാണ് നിഗമനം. ധമനികൾ ചെറുതാകുന്ന അവസ്ഥയുണ്ടാകുമ്പോൾ വളരെ കുറഞ്ഞ അളവിൽ രക്തവും ഓക്സിജനും ഹൃദയ പേശികളിലെത്തി ഇത്ത് ഹൃദയാഘാതത്തിന് കാരണമാകുകയും ചെയ്യും. 

ഇത്തരം അവസ്ഥകളെ കാര്യമായി കണ്ടില്ലെങ്കിൽ അത് ആരോഗ്യത്തെ മോശമായിത്തന്നെ ബാധിക്കുെമന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു. വളരെ കുറഞ്ഞ സമയപരിധിയിലുള്ള ഉറക്കം പോലെതന്നെ ആവശ്യത്തിലധികം നേരം ഉറങ്ങുന്നതും ആരോഗ്യത്തിന് പ്രശ്നങ്ങളുള്ളത് കൊണ്ടാണെന്നാണ് വിലയിരുത്തൽ. ഹിരോഷിമയിലെ പന്ത്രണ്ടായിരത്തിലധികം വരുന്ന താമസക്കാരിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഇങ്ങനെയൊരു നിഗമനത്തിൽ ഗവേഷകർ എത്തിച്ചേർന്നത്. ഉറക്കമില്ലാത്തവരിൽ കാർഡിയോവാസ്കുലർ അസുഖങ്ങൾക്കുള്ള സാധ്യത ഏറെയാണെന്ന് ഈ മേഖലയിലെ വിദഗ്ദനായ ഡോ. നോബോ സസാക്കി അഭിപ്രായപ്പെടുന്നു.