രുചിയും മണവും മാറ്റിമറിക്കുന്ന ദാമ്പത്യം

നീണ്ട കാലത്തെ ദാമ്പത്യ ജീവിതം ദമ്പതികള്‍ ഇരുവരുടെയും രുചിയിലടക്കം മാറ്റങ്ങള്‍ വരുത്തുമെന്ന് പഠനം. യൂണിവേഴ്സിറ്റി ഓഫ് വോക്ലോ നടത്തിയ പഠനത്തിലാണ് വര്‍ഷങ്ങളായി ഒരുമിച്ചുള്ള ജീവിതം ദമ്പതികളുടെ ഭക്ഷണ രീതിയടക്കം ഒന്നാക്കുമെന്ന് കണ്ടെത്തിയത്. സാധാരണ രീതിയിൽ രണ്ടു പേര്‍ തമ്മിൽ വിവാഹിതരാകുമ്പോള്‍ ജീവിത അന്തരീക്ഷം മാത്രമാണ് സമാനമാകാറുള്ളത്. വൻ നഗരങ്ങളിലെ ദാമ്പത്യങ്ങളിൽ ഇതും പലതാകാറുണ്ട്. എന്നാൽ  ഒരുമിച്ചുള്ള ജീവിതം രുചിയിലടക്കം സമാനമായ ഇഷ്ടങ്ങൾ ക്രമേണ കൊണ്ടുവരുമെന്നാണ് ഇവർ കണ്ടെത്തിയത്. ഭക്ഷണം പങ്കുവെച്ച് കഴിക്കുന്നതിനാൽ രസ മുകുളങ്ങളിൽ ഒരേ മാറ്റങ്ങൾ കൊണ്ടുവരുന്നതാണ് ഇതിന് കാരണം. 

ദമ്പതികൾ ഇരുവരും എത്രനാൾ ഒരുമിച്ച് ജീവിച്ചു എന്നതനുസരിച്ച് ഇതിലും മാറ്റമുണ്ടാകും. ഇതിന് പുറമെ ഇരുവരുടെയും ജീനുകളും ഭക്ഷണത്തിലുള്ള സാമ്യതയിൽ സ്വാധീനം ചെലുത്തുമെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

Read More: ആരോഗ്യവാർത്തകൾ