ഫ്രൂട്ട് ജ്യൂസ് പ്രമേഹസാധ്യത കൂട്ടുന്നതെങ്ങനെ?

ദിവസവും ഒരു ഗ്ലാസ്സ് ജ്യൂസ് കുടിക്കുന്ന ശീലം നിങ്ങൾക്കുണ്ടോ? യാത്രയ്ക്കിടയിലും ദാഹം തോന്നുമ്പോഴും പതിവായി ജ്യൂസ് കുടിക്കുന്ന ആളാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക ഈ ശീലം നിങ്ങളെ പ്രമേഹരോഗി ആക്കിയേക്കാം.

പഴച്ചാറുകൾ ടൈപ്പ്–2 പ്രമേഹം വരാനുള്ള സാധ്യത കൂട്ടും എന്നു ഗവേഷകർ വെളിപ്പെടുത്തി. പഴച്ചാറുകളിൽ നാരുകൾ ഇല്ല. എന്നാൽ പഞ്ചസാര അമിതമായി അടങ്ങിയിട്ടുമുണ്ട്. ഇതാണ് പ്രമേഹകാരണമാകുന്നത്

പെട്ടെന്ന് കൂടിയ അളവിൽ പഞ്ചസാര അകത്തു ചെല്ലുകയും അതിൽ പഴങ്ങളുടെ ഒരു ഘടകവും ഇല്ലാതിരിക്കുകയും ചെയ്യുന്നത് പ്രമേഹ സാധ്യത കൂട്ടും. എന്നാൽ പഴങ്ങളും പച്ചനിറത്തിലുള്ള ഇലക്കറികളും പ്രമേഹ സാധ്യത കുറയ്ക്കുന്നു കാരണം ഇവയിൽ നാരുകളും മൈക്രോന്യൂട്രിയന്റുകളും ധാരാളമുണ്ട്. അവയ്ക്ക് ഊർജ്ജ സാന്ദ്രതയും കുറവാണ്.

ജ്യൂസ് കുടിക്കണമെന്നുണ്ടെങ്കിൽ ഒരു ചെറിയ ഗ്ലാസ്സ് ജ്യൂസ് മാത്രം കുടിക്കുക, ഗവേഷകർ പറയുന്നു. ഫ്രൂട്ട് ജ്യൂസുകളിൽ നാരുകൾ നീക്കം ചെയ്യുന്നതിനാൽ ഒറ്റയിരുപ്പിൽ തന്നെ കൂടുതൽ കുടിക്കാൻ സാധിക്കും. ജ്യൂസുകളും സ്മൂത്തികളും എല്ലാം മധുരം അമിതമായി അടങ്ങിയതാണ് അതുകൊണ്ടുതന്നെ ഇവയുടെ അളവ് കുറയ്ക്കണം.

ദാഹം, ക്ഷീണം തോന്നുക, ശരീരഭാരം കുറയുക, കാഴ്ച മങ്ങുക തുടങ്ങിയവ പ്രമേഹരോഗ ലക്ഷണമാകാം. ജീവിതശൈലി വ്യത്യാസപ്പെടുത്തിയാൽ നിയന്ത്രിക്കാൻ പറ്റുന്ന ഒന്നാണ് പ്രമേഹം. വ്യായാമം ചെയ്യുക ഒപ്പം ആരോഗ്യകരമായ നിയന്ത്രിത ഭക്ഷണം ശീലമാക്കുക.

Read More : Health News