Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവൾ എക്സോര്‍സിസ്റ്റ് ബേബി; പക്ഷേ രോഗകാരണം പ്രേതബാധ അല്ല 

exorcist-baby

ഹോളിവുഡ് സൂപ്പര്‍ഹിറ്റ്‌ ചിത്രം എക്സോര്‍സിസ്റ്റ് കണ്ടവര്‍ ഒരിക്കലും അതിലെ കൊച്ചു പെണ്‍കുട്ടിയെ മറക്കില്ല. പ്രേതബാധ കയറി അവള്‍ കാണിച്ചു കൂട്ടുന്ന വിചിത്രമായ കാര്യങ്ങളായിരുന്നു ആ ചിത്രത്തിന്‍റെ ഹൈലൈറ്റ്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ എക്സോര്‍സിസ്റ്റ് പെണ്‍കുട്ടിക്ക് സമാനമായി ഒരു കുട്ടി പെരുമാറിയാലോ? 

എന്നാല്‍ ഇവിടെ പ്രേതബാധയല്ല മറിച്ച് ഒരു രോഗമാണ് എന്നതായിരുന്നു വ്യത്യാസം.  ഗ്രേറ്റ്‌ മാഞ്ചസ്റ്റര്‍ സ്വദേശിയായ നിക്കിയുടെ മകള്‍ അമേലിയ എന്ന ഒന്‍പതുവയസ്സുകാരിയാണ് വിചിത്രമായ ഒരു രോഗത്തിന്റെ പിടിയില്‍ കഷ്ടപ്പെടുന്നത്. ശാസ്ത്രം പുരോഗമിച്ച ഈ കാലത്ത് ഇതിനെ പ്രേതബാധ എന്നു പക്ഷേ ഡോക്ടര്‍മാര്‍ വിലയിരുത്തുന്നില്ല. കാരണം അമേലിയയുടെ പ്രശ്നം രൂക്ഷമായ ടോണ്‍സിലൈറ്റിസ് (severe tonsillitis) ആണ്. 

2016 ലാണ് അമേലിയയില്‍ അസ്വാഭാവികതകള്‍ കണ്ടു തുടങ്ങിയത്. ഏറെക്കാലമായി അമേലിയയ്ക്ക് ടോണ്‍സിലൈറ്റിസ് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അമ്മ നിക്കി പറയുന്നു. അമേലിയയെ കൂടാതെ പതിനൊന്നുവയസ്സുള്ള ഒരു മകനും ഇവര്‍ക്കുണ്ട്. 

2016ല്‍ ഒരു രാത്രിയിലായിരുന്നു അമേലിയയുടെ അവസ്ഥ രൂക്ഷമായത്. പെട്ടെന്നവള്‍ ഉറക്കെ ചിരിക്കാനും അലറാനും തുടങ്ങിയതോടെ നിക്കി ആകെ ഭയപ്പെട്ടു. എന്താണ് അവള്‍ക്കു സംഭവിക്കുന്നതെന്ന് പോലും അവള്‍ക്കു മനസ്സിലായില്ല. ചുണ്ടുകള്‍ കൂട്ടി പിടിച്ചു വ്യക്തമല്ലാതെ അവള്‍ എന്തൊക്കെയോ പിറുപിറുക്കാന്‍ തുടങ്ങി. ആ സമയത്ത് ടോണ്‍സിലൈറ്റിസിന് ശക്തമായ ആന്റിബിയോട്ടിക്കുകള്‍ അവള്‍ കഴിക്കുന്നുണ്ടായിരുന്നു.  മകളുടെ ഈ ഭാവമാറ്റം കണ്ടു നിക്കിയാണ് അവളുടെ വിഡിയോ ഒരു ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്തത്. 

ആരെങ്കിലും ഈ അവസ്ഥയെ കുറിച്ച് അറിയാവുന്നവർ സഹായിക്കാന്‍ മുന്നോട്ടു വന്നാലോ എന്നായിരുന്നു അവൾ ചിന്തിച്ചത്. നിക്കിയുടെ പോസ്റ്റ്‌ കണ്ട ഒരു യുവതി പീഡിയാട്രിക് ഓട്ടോഇമ്യൂണ്‍ ന്യൂറോസൈക്യാട്രിസ്റ് ഡിസോഡറും, Streptococcal Infection (PANDAs) മൂലം ഇത്തരത്തില്‍ ഒരു അവസ്ഥ വരാന്‍ സാധ്യതയുണ്ടെന്നു അറിയിച്ചു.  എക്സോര്‍സിസ്റ്റ് സിൻഡ്രോം എന്നാണ് ഇതിനു പറയുന്നത്. 

exorcist-baby2

ടോണ്‍സില്‍ ബാധ അധികമാകുമ്പോള്‍ streptococcal infection നിമിത്തം ഉണ്ടാകുന്ന ഒരു അവസ്ഥയാണിത്. തലച്ചോറിലെ ചില പ്രവര്‍ത്തനങ്ങള്‍ ആണ് ഇതിനു കാരണം. അമേലിയയുടെ ഡോക്ടറും ഇതേ സ്ഥിരീകരണം ആണ് നടത്തിയത്. ഏകദേശം പത്താഴ്ചയോളം അമേലിയ ഈ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. അതിനു ശേഷം അവള്‍ പഴയ കുട്ടിയെ പോലെ ആയി.  എന്നാല്‍ അടുത്ത തവണയും ടോണ്‍സില്‍ ബുദ്ധിമുട്ടിക്കാന്‍ തുടങ്ങിയതോടെ അമേലിയ ഈ പെരുമാറ്റം ആരംഭിച്ചു. ആര് കണ്ടാലും കുട്ടിയ്ക്ക് പ്രേതബാധ എന്നാണു തോന്നുക. ഒടുവില്‍ സെപ്റ്റംബര്‍ 2017ല്‍ അമേലിയയുടെ ടോണ്‍സില്‍ നീക്കം ചെയ്തു. ശസ്ത്രക്രിയയ്ക്കു ശേഷവും അവളില്‍ അണുബാധ ഉണ്ടാകുകയും ഈ പെരുമാറ്റവൈകല്യം കാണിക്കുകയും ചെയ്യുന്നുണ്ടെന്ന് നിക്കി പറയുന്നു. അമിതമായി അക്രമവാസന കാണിക്കുന്നതാണ് ഈ അവസ്ഥയില്‍ ഏറ്റവും ബുദ്ധിമുട്ട്. ഒന്നും അവള്‍ അറിഞ്ഞു കൊണ്ട് ചെയ്യുന്നതല്ല എങ്കിലും മകളുടെ ഈ അവസ്ഥയുടെ കാരണം എന്താണ് എന്നറിയാതെ വലയുകയാണ് നിക്കി. 

(Video Courtesy: Daily Mail)

Read More : ആരോഗ്യവാർത്തകൾ

related stories