Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെറുമൊരു കണ്ണ്പരിശോധന രക്ഷിച്ചത്‌ ഈ എട്ടുവയസ്സുകാരിയുടെ ജീവന്‍

rare-disease

കുഞ്ഞുങ്ങളുടെ ആരോഗ്യകാര്യത്തിൽ മാതാപിതാക്കൾ എപ്പോഴും ആശങ്കാകുലരാണ്. എട്ടുവയസ്സുകാരി അലെക്സില്‍ ടിറലിനെ അമ്മ നേത്രപരിശോധനയ്ക്കായി കൊണ്ടുപോയതും ഈ അശങ്ക ഉള്ളിലുള്ളതുകൊണ്ടുതന്നെ. പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും വെറുതേ കണ്ണ് പരിശോധിപ്പിക്കാം എന്നേ ആ അമ്മ കരുതിയിരുന്നുള്ളു. ആ പരിശോധനയുടെ ഫലമാകട്ടെ Chiari malformation എന്ന അപൂർവ രോഗമായിരുന്നു. 

പ്രത്യേകിച്ച് കാഴ്ചാ പ്രശ്നങ്ങള്‍ ഒന്നും അലെക്സിലിന് ഉണ്ടായിരുന്നില്ല. ഒരു സാധാരണ പരിശോധന അത്ര മാത്രമേ അവര്‍ ഉദ്ദേശിച്ചിരുന്നുള്ളൂ. ഒരു ഒപ്റ്റോമെട്രിസ്റ്റ് ആയിരുന്നു ആദ്യം അവളെ പരിശോധിച്ചത്. എന്നാല്‍ കുട്ടിയുടെ കണ്ണുകളിലെ രക്തക്കുഴലുകളില്‍ ശക്തമായ സമ്മര്‍ദം ശ്രദ്ധയില്‍ പെട്ട അവരാണ് ഒരു വിദഗ്ധഡോക്ടറുടെ അടുക്കലേക്ക് അവരെ പറഞ്ഞു വിട്ടത്. തുടര്‍ പരിശോധനകളിലും എംആര്‍ഐ സ്കാനിലും അലെക്സിലിനു തലച്ചോറിലെ പേശികള്‍ വികസിക്കുന്ന അപൂര്‍വരോഗമായ Chiari malformation കണ്ടെത്തുകയായിരുന്നു. 2017 ജൂലൈയിലാണ് രോഗം കണ്ടെത്തിയത്. 

അലെക്സിലിന്റെ തലച്ചോറില്‍ നിന്നുള്ള ഈ സമ്മര്‍ദമാണ് കണ്ണ് പരിശോധനയില്‍ കണ്ടെത്തിയത്. തലച്ചോറിന്റെ ബാലന്‍സ് തന്നെ തെറ്റുന്ന ഒരു പ്രതിഭാസം ആയിരുന്നു ഇത്. ജന്മാനതന്നെ അലെക്സിലിന്റെ തലയോട്ടിയുടെയും സെറിബെല്ലത്തിന്റെയും ഘടനയില്‍ ഒരല്‍പം വ്യത്യാസം ഉണ്ടായിരുന്നു. ഇതാകാം രോഗത്തിലേക്ക് വഴിവെച്ചത് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

രോഗം സ്ഥിരീകരിച്ച ഉടൻ കുട്ടിയെ അടിയന്തരശാസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ചികിത്സ വൈകിയാല്‍ കുട്ടിയുടെ തലച്ചോറില്‍ ഒരുതരം ഫ്ലൂയിഡ് നിറയാനും അത് തലച്ചോറിലെ മസ്സിലുകളുടെ പ്രവര്‍ത്തനത്തെ തകലരാറിലാക്കാനും കാരണമാകും. 

ജൂലൈ ഏഴിനായിരുന്നു ആദ്യ ശസ്ത്രക്രിയ. രണ്ടു ദിവസങ്ങള്‍ക്കു ശേഷം മറ്റു രണ്ടു ശസ്ത്രക്രിയകള്‍ കൂടി നടത്തി. 

ഭാവിയില്‍ എന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടായാല്‍ വീണ്ടും ശസ്ത്രക്രിയകള്‍ വേണ്ടി വരും. അതിനാല്‍ കുട്ടി എപ്പോഴും നിരീക്ഷണത്തിലാണ്. ഒരു ചെറിയ തലവേദനയോ കഴുത്തു വേദനയോ പല്ല് വേദനയോ വന്നാല്‍ പോലും അവളെ ഉടനടി ആശുപത്രിയില്‍ എത്തിക്കണമെന്ന് ഡോക്ടർമാർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 

കുട്ടികളെ വെറുതെയെങ്കിലും അടിക്കടി മെഡിക്കല്‍ പരിശോധനകള്‍ നടത്തുനതിന്റെ ഗുണം താന്‍ അറിഞ്ഞത് മകളുടെ ഈ രോഗം എത്രയും വേഗം കണ്ടെത്താന്‍ സാധിച്ചത് കൊണ്ടാണെന്ന് അലെക്സിലിന്റെ അമ്മ ലോറെന്‍ പറയുന്നു. അല്ലായിരുന്നെകില്‍ തന്റെ മകളെ രക്ഷിക്കാന്‍ സാധിക്കാതെ വന്നേനെ എന്ന് അവര്‍ ഓര്‍ക്കുന്നു. 

Read More : ആരോഗ്യവാർത്തകൾ