Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ തടയാം; ഇതാ ചില വഴികള്‍

non alcoholic fatty liver

കരളിൽ കൊഴുപ്പ് അടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. ഫാറ്റി ലിവർ രോഗം രണ്ടു തരത്തിലുണ്ട്. മദ്യപാനം മൂലമുള്ള ആൽക്കഹോളിക് ലിവർ ഡിസീസ് (എഎൽഡി). മദ്യപാനം പ്രധാന കാരണമല്ലാത്ത നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (എൻഎഎഫ്എൽഡി). വളരെ കുറഞ്ഞ അളവിൽ മദ്യപിക്കുന്നതോ മദ്യപിക്കാത്തതോ ആയ ആളുകളുടെ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ. അമിതഭാരമുള്ളവരിലും പ്രീഡയബറ്റിക്, ഡയബറ്റിക് രോഗികളിലും ആണ് ഇത് കൂടുതൽ കണ്ടുവരുന്നത്. 

കുട്ടികൾ ഉൾപ്പെടെ ഏതു പ്രായക്കാരെയും ഇതു ബാധിച്ചേക്കാം. കരളിലെ കോശങ്ങളില്‍ കൊഴുപ്പ് അടിയുമ്പോഴാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഉണ്ടാകുക. എന്‍എഎഫ്എല്‍ഡി സാധാരണഗതിയില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറില്ല. എങ്കിലും വളരെ കുറച്ച് ശതമാനം പേരില്‍ ഇത് കരളില്‍ വ്രണങ്ങളുണ്ടാകുന്നതിനും കുറേ കഴിയുമ്പോള്‍ സിറോസിസിനും കാരണമാകുന്നുണ്ട്. 

മോശം ഡയറ്റ്, ഉയര്‍ന്ന കൊളസ്ട്രോള്‍ നില, പ്രമേഹം, അമിതവണ്ണം, കുടവയര്‍, ഇൻസുലിൻ പ്രതിരോധം, പെട്ടനുള്ള വണ്ണം കുറയ്ക്കല്‍, ചില ആന്റിബയോട്ടിക് മരുന്നുകളുടെ ഉപയോഗം അങ്ങനെ എന്‍എഎഫ്എല്‍ഡിയിലേക്ക് നയിക്കാവുന്ന കാരണങ്ങള്‍ അനവധിയാണ്.

എന്‍എഎഫ്എല്‍ഡി മിക്കപ്പോഴും യാതൊരു വിധ ലക്ഷണങ്ങളും പുറത്തു കാണിക്കില്ല. അതുകൊണ്ട് തന്നെ രോഗം കണ്ടെത്താനും വൈകും. ചിലര്‍ക്ക് കരളിന്റെ ഭാഗത്ത് വേദന, ഛര്‍ദി, തലകറക്കം എന്നിവ ഉണ്ടാകാം. 

നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്, നോണ്‍ ആല്‍ക്കഹോളിക് സ്റ്റിയാറ്റോഹെപ്പറ്റൈറ്റിസിലേക്കു (എന്‍എഎസ്എച്ച്) നയിക്കാന്‍ സാധ്യതയുണ്ട്. കൊഴുപ്പടിയുന്നതുകൂടാതെ വ്രണങ്ങളും അതോടൊപ്പം കരളിന് കേടുപാടുകളും ഉണ്ടാകുന്ന അവസ്ഥയാണ് നോണ്‍ ആല്‍ക്കഹോളിക് സ്റ്റിയാറ്റോഹെപ്പറ്റൈറ്റിസ്. ഇതു പിന്നീട് ഗുരുതരമായ കരള്‍ രോഗമാകാം. എന്‍എഎസ്എച്ച് പിന്നീട് സിറോസിസ് ആകാനും സാധ്യതയുണ്ട്. 

എന്‍എഎഫ്എല്‍ഡിയെ ഫലപ്രദമായി നേരിടാന്‍ ഇതാ ചില വഴികള്‍

ഭാരം കുറയ്ക്കാം 

എന്‍എഎഫ്എല്‍ഡിയെ തടയാനുള്ള ഏറ്റവും ഫലപ്രദമായ മരുന്നാണ് ഭാരം കുറയ്ക്കുക എന്നത്. ശരിയായ ഭക്ഷണക്രമം പാലിച്ചു കൊണ്ടുള്ള ഭാരം കുറയ്ക്കല്‍ നടത്തണം എന്നു മാത്രം.

മധുരം വേണ്ട 

മധുരത്തിന്റെ ഉപയോഗം കുറയ്ക്കുക എന്നത് എന്‍എഎഫ്എല്‍ഡി തടയാന്‍ ആവശ്യമാണ്. ബ്രൊക്കോളി, ഇലക്കറികള്‍, കാരറ്റ്, ആപ്പിള്‍, മുട്ട എന്നിവയെല്ലാം  ഉപയോഗിക്കാം. ഇതിലെ  Glycemic Index (GI) തീരെ കുറവാണ്.

ഡാന്‍ഡലൈന്‍ റൂട്ട് ടീ

ശരീരത്തിലെ വിഷാംശം അകറ്റി ശരീരത്തെ ശുദ്ധീകരിക്കാന്‍ ഇത് സഹായിക്കും. 

ലികറിഷ് റൂട്ട് ടീ

ലികറിഷ് എന്നാല്‍ നമ്മുടെ ഇരട്ടിമധുരം. ഒരു സ്പൂണ്‍ ലികറിഷ് വേരിന്റെ പൊടി ചൂട് വെള്ളത്തില്‍ ചേര്‍ത്തു കഴിക്കുന്നത്‌ ഫാറ്റി ലിവറിന് ഉത്തമമാണ്. ഇത് കടകളില്‍ വാങ്ങാന്‍ ലഭിക്കും.

കീഴാര്‍നെല്ലി

900 mg കീഴാര്‍നെല്ലി ദിവസം രണ്ടു നേരം കഴിക്കുന്നത്‌ ഫാറ്റി ലിവര്‍ ഭേദമാക്കാന്‍ സഹായിക്കും. കരളിലെ glutathione ഉത്പാദനം കൂട്ടാനും ഇത് സഹായിക്കും .

നെല്ലിക്ക 

ഔഷധഗുണങ്ങള്‍ ഏറെയുള്ളതാണ് നെല്ലിക്ക. ഇതിലെ ആന്റി ഓക്സിഡന്റുകള്‍ കരളിന്റെ ആരോഗ്യത്തിനു നല്ലതാണ്.

മഞ്ഞള്‍

സര്‍വരോഗസംഹാരിയായ മഞ്ഞളിനെ കുറിച്ചു എടുത്തു പറയണ്ടല്ലോ. മഞ്ഞള്‍ ഭക്ഷണശീലങ്ങളില്‍ ചേര്‍ക്കുന്നത് ആരോഗ്യത്തിനു ഏറെ നല്ലതാണ്. കരളിലെ കാന്‍സര്‍ തടയാന്‍ വരെ മഞ്ഞളിന് സാധിക്കും.

കറുവപട്ട

ദഹനം നന്നായി നടക്കാന്‍ കറുവപട്ട ഉത്തമമാണ്. ചായയിലോ അല്ലെങ്കില്‍ ഗുളിക രൂപത്തിലോ ഇത് കഴിക്കാം.

ചെറുചനവിത്ത്

ഫാറ്റി ലിവറിന് ഇതും മികച്ചതാണ്. കരളില്‍ കൊഴുപ്പ് അടിയാതെ നോക്കാന്‍ ഇതിനു സാധിക്കും. ഇത് എണ്ണയായും ഉപയോഗിക്കാം.

Read More : Health News

മല്ലി

ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയതാണ് മല്ലിയില. പ്രമേഹം ഉള്ളവര്‍ക്കും ഇത് ഉത്തമമാണ്.