കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിസ്സാരമാക്കാനുള്ളതല്ല

45 വയസ്സുള്ള എന്റെ കൂട്ടുകാരിക്കു വേണ്ടിയാണ് ഈ കത്ത്. അവളുടെ രണ്ടു കണ്ണുകൾക്കു ചുറ്റും കറുപ്പു നിറമാണ്. ആയുർവേദ മരുന്നുകൾ പരീക്ഷിച്ചു നോക്കിയെങ്കിലും ഇതുവരെ അലോപ്പതി മരുന്നുകൾ ഒന്നും ഉപയോഗിച്ചിട്ടില്ല. അലോപ്പതിയിൽ ഇതിനു മരുന്നുണ്ടോ? ദയവായി താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു.

പ്രിയ സുഹൃത്തേ,
താങ്കളുടെ സുഹൃത്തിന്റെ പ്രശ്നം കണ്ണിനു ചുറ്റുമുള്ള കറുപ്പു നിറമാണല്ലോ. അതു പല കാരണങ്ങൾ കൊണ്ടുമാകാം. ആയതിനാൽ എത്രയും പെട്ടെന്ന് ഒരു ത്വക്‌രോഗ വിദഗ്ധനെ കാണിക്കുകയാണു വേണ്ടത്. ആദ്യമായി ഈ അവസ്ഥയുടെ കാരണമാണു കണ്ടുപിടിക്കേണ്ടത്. എന്നാൽ മാത്രമേ അതിനു ഫലപ്രദമായ ചികിൽസ സാധ്യമാവുകയുള്ളു. ഒരു പരിചയ സമ്പന്നനായ ത്വക്‌രോഗ വിദഗ്ധനു നിങ്ങളെ സഹായിക്കാൻ സാധിക്കും. ആയതിനാൽ സമയം കളയാതെ എത്രയും പെട്ടെന്ന് ഒരു ത്വക്‌രോഗ വിദഗ്ധനെ കാണുകയും അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം പരിശോധനകൾ നടത്തുകയും ചികിൽസ സ്വീകരിക്കുകയുമാണ് നിങ്ങളുടെ സുഹൃത്തിന്റെ പ്രശ്നപരിഹാരത്തിനു വേണ്ടത്.