ആയുഷ് വകുപ്പ് രൂപീകരിച്ചു

തിരുവനന്തപുരം∙ ആയുർവേദം, യോഗ, പ്രകൃതിചികിൽസ, യുനാനി, സിദ്ധ, ഹോമിയോപ്പതി ചികിൽസാ സമ്പ്രദായങ്ങൾ ഏകോപിപ്പിച്ചു കേന്ദ്ര ആയുഷ് വകുപ്പിനു സമാനമായി സംസ്ഥാനത്ത്് ആയുഷ്് വകുപ്പ്് രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.

ഈ ചികിൽസാ മേഖലകളിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക, ഔഷധ ഗുണമേന്മ ഉറപ്പാക്കുക, ലഭ്യത കൂട്ടുക, ആയുഷ്് ചികിൽസാ സമ്പ്രദായങ്ങൾക്കു രാജ്യത്തിനകത്തും പുറത്തും പ്രചാരം നൽകുക എന്നിവയാണു വകുപ്പിന്റെ ചുമതല. ഭാരതീയ ചികിൽസാ വകുപ്പിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും പ്രവർത്തനങ്ങൾക്കു കരുത്തേകാനും ദേശീയ ആയുഷ്് മിഷന്റെ സഹകരണത്തോടെ വിവിധ പദ്ധതികൾ ആവിഷ്്കരിച്ചു നടപ്പിലാക്കാനും ഇതുവഴി സംസ്ഥാനത്തിനു സാധിക്കും.

സ്റ്റേറ്റ്് മെഡിസിനൽ പ്ലാന്റ്് ബോർഡ്, ഹോർട്ടികൾച്ചർ മിഷൻ, ബയോ ഡൈവേഴ്സിറ്റി വിഭാഗം എന്നിവയുടെ പ്രവർത്തനങ്ങൾക്കും ആയുഷ്് വകുപ്പ്് കരുത്തു പകരും. ഈ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ ദീർഘകാല ആവശ്യമാണു വകുപ്പ്് രൂപീകരണം.