ബ്രസീലിലെ മുന്തിരിമരം ക്യാൻസറിനെ ചെറുക്കും!

ബ്രസീലിലെ മുന്തിരി മരം

തായ്ത്തടിയിൽ നിറയെ മുന്തിരി കിളിർത്തു നിൽക്കുന്ന വൃക്ഷമാണ് ബ്രസീലിലെ ജബോത്തിക്കാബ. ബ്രസീലിലെ മുന്തിമരമെന്നാണ് ജബോത്തിക്കാബ അറിയപ്പെടുന്നതു തന്നെ. കാഴ്ചയിലുള്ള സവിശേഷത മാത്രമല്ല ഈ മുന്തിരിമരത്തെ വേറിട്ട് നിർത്തുന്നത്.

മരത്തിൻെറ തടിയോട് ചേർന്ന് കിളിർക്കുന്ന മുന്തിരികൾക്ക് ഔഷധം ഗുണം കൂടിയുണ്ട്. ശ്വാസകോശസംബന്ധ രോഗങ്ങൾ, ടോൺസിലൈറ്റിസ്, അതിസാരം, നീർവീച്ച തുടങ്ങിയരോഗങ്ങളെ ഭേതപ്പെടുത്താൻ ജബോത്തിക്കാബാ വൃക്ഷത്തിലെ ഫലങ്ങൾക്കാവും.

ജബോത്തിക്കാബ

ഈ പഴത്തിലടങ്ങിയിരിക്കുന്ന ജബോത്തിക്കാബിൻ എന്ന വസ്തുവിൽ അർബുദചികിത്സയ്ക്ക് ആവശ്യമായ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ടെന്നും പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. ഏതു പ്രതികൂല കാലാവസ്ഥയെയും അതിജീവിക്കാൻ കഴിയുന്ന ജബോത്തിക്കാബ മരങ്ങൾ വളരാൻ ഏറെ കാലതാമസമെടുക്കും.

ഒരു തൈവളർന്ന് അതൊരു വൃക്ഷമായി ഫലം തരാൻ തുടങ്ങണമെങ്കിൽ ഇരുപത് വർഷം വരെയെടുക്കുമെന്നും പറയപ്പെടുന്നു. തുടക്കത്തിൽ പച്ച നിറത്തിൽ വളർന്നു തുടങ്ങുന്ന ഫലങ്ങൾ പാകമാകുമ്പോൾ അതിൻെറ നിറം പർപ്പിൾ ആയി മാറുന്നു.

സാധാരണയായി വർഷത്തിൽ രണ്ടുവട്ടമാണ് ജബോത്തിക്കാ വൃക്ഷം പൂവിടുന്നത്.കാപ്പിപ്പൂവിനോട് സാദൃശ്യമുള്ള വെളുത്ത പൂക്കളാണ് ഇതിൻറേത്. ജബോത്തിക്കാബയുടെഫലം ഫലമായി ഭക്ഷിക്കുക മാത്രമല്ല അതുകൊണ്ട് ജ്യൂസ്, വൈൻ എന്നിവയും ഉണ്ടാക്കാറുണ്ട്.