കഞ്ചാവ് ഉപയോഗം അറിയാനുള്ള ബ്രത്ത് അനലൈസർ

കേരളത്തിൽ മദ്യപിച്ചുള്ള ഡ്രൈവിങ്ങിനും അതുവഴിയുള്ള അപകടത്തിനും കുറവു വരുത്തിയ യന്ത്രമാണ് ബ്രത്ത് അനലൈസർ. മദ്യപിച്ചവരുടെ ശ്വാസത്തിലെ ആൽക്കഹോളിന്റെ അളവ് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ഈ യന്ത്രം നമുടെ പോലീസുകാരുടെ ഇടിയിൽ സർവ്വ സാധാരണമാണ്. ബ്രത്ത് അനലൈസറുടെ പുതിയ രൂപം പുറത്തിറക്കിയിരിക്കുകയാണ് അമേരിക്കയിൽ. കഞ്ചാവിന്റെ ഉപയോഗവും ഇവ തിരിച്ചറിയും.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങൾ കഞ്ചാവിന്റെ ഉപയോഗം നിയമ വിധേയമാക്കുന്ന സാഹചര്യത്തിലാണ് ഈ ഉപകരണത്തിന്റെ പ്രസക്തി എന്നാണ് അനലൈസറിന്റെ നിർമ്മാതാക്കളായ ഹൗണ്ട് ലാബ് അവകാശപ്പെടുന്നത്. നിലവിൽ കഞ്ചാവിന്റെ ഉപയോഗം തിരിച്ചറിയണമെങ്കിൽ രക്ത-മൂത്ര പരിശോധന വേണം.

എന്നാൽ രക്ത പരിശോധനയിലൂടെ എപ്പോഴാണ് കഞ്ചാവ് ഉപയോഗിച്ചത് എന്ന കൃത്യമായി അറിയാൻ സാധിക്കില്ല. എന്നാൽ തങ്ങളുടെ ഉപകരണത്തിൽ കഞ്ചാവിന്റെ ഏറ്റവും ചെറിയ ഉപയോഗവും അറിയാൻ സാധിക്കുമെന്നാണ് ഹൗണ്ട് ലാബിന്റെ സിഇഓ മൈക്ക് ലിൻ അവകാശപ്പെടുന്നത്. ആൽക്കഹോളിക്ക് ബ്രത്ത് അനലൈസറുമായി പ്രവർത്തിക്കുന്ന ഇതിന്റെ വില ഏകദേശം 1000 ഡോളറാണ് (ഏകദേശം 66,000 രൂപ).