സ്റ്റെന്റുകളുടെ വില നിയന്ത്രിക്കും; പരമാവധി 28,000 രൂപ

ന്യൂഡൽഹി ∙ ഹൃദ്രോഗ ചികിൽസയ്ക്കുള്ള സ്റ്റെന്റുകളുടെ വില നിയന്ത്രിക്കാൻ ശ്രമം. സാധാരണ സ്റ്റെന്റുകളുടെ വില പരമാവധി 20,000 രൂപ വരെയും മരുന്നു വമിപ്പിക്കുന്ന സ്റ്റെന്റുകളുടെ വില പരമാവധി 28,000 രൂപ വരെയുമായി നിജപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. സാധാരണ സ്റ്റെന്റുകൾക്ക് നിലവിൽ 12,000 മുതൽ 20,000 രൂപ വരെയും മരുന്നു വമിപ്പിക്കുന്നവയ്ക്ക് 23,000 മുതൽ 1.20 ലക്ഷം രൂപ വരെയുമാണ് വില ഈടാക്കുന്നത്.

കേന്ദ്ര ആരോഗ്യ, വാണിജ്യ മന്ത്രാലയങ്ങളുടെയും ഫാർമസ്യൂട്ടിക്കൽസ് വകുപ്പിന്റെയും പിന്തുണ ലഭിച്ച നിർദേശത്തിന് അവശ്യ മരുന്നു സമിതിയുടെ അനുമതി കൂടി ലഭിച്ചാൽ മതി.