ചോക്‌ലേറ്റ് നുണയൂ, രക്തസമ്മർദം കുറയട്ടെ

വാഷിങ്ടൺ∙ രക്തസമ്മർദം കുറയ്ക്കാനും നല്ല കൊളസ്റ്ററോൾ നിലനിർത്താനും സഹായിക്കുമെന്ന അവകാശവാദത്തോടെ ഔഷധ ചോക്‌ലേറ്റുമായി യുഎസ് കമ്പനി കുകാ സോകോ.

സാധാരണ ചോക്‌ലേറ്റുകളിലുള്ളതിനേക്കാൾ കൊഴുപ്പും മധുരവും കുറയ്ക്കുമ്പോഴാണ് ഔഷധഗുണം. ചോക്‌ലേറ്റിലുള്ള കൊക്കോ ആരോഗ്യത്തിനു നല്ലതാണെങ്കിലും കൊഴുപ്പും മധുരവും അമിതമായി ചേർക്കുന്നതുമൂലം ആ ഗുണം നഷ്ടപ്പെടുന്നെന്നാണ് കമ്പനിക്കാർ പറയുന്നത്.

70 ശതമാനം കൊഴുപ്പും മധുരവും എന്ന അവസ്ഥ കുറച്ച്, 30 ശതമാനമായി താഴ്ത്തിയാൽ ഔഷധഗുണം തിരികെ കിട്ടുമത്രേ. കൊക്കോച്ചെടിയുടെ നീരു ചേർത്താൽ പഞ്ചസാരയ്ക്കു തുല്യം രുചിയായി. കൊഴുപ്പും മധുരവും പിന്നെയും കുറച്ച് വെറും 10 ശതമാനമാക്കി മാറ്റാനാണ് കമ്പനിയുടെ ആത്യന്തിക ലക്ഷ്യമെന്നും പറയുന്നു.