മനുഷ്യനും ഇടയിൽ ഒരാൾ

ശ്രീനഗർ∙ വനിതാ ഡോക്ടറുടെ ഓവർ കോട്ടിന്റെ കോളർ ശരിയാക്കികൊടുത്ത ജമ്മു കശ്മീർ ആരോഗ്യമന്ത്രി ചൗധരി ലാൽ സിങ് വിവാദത്തിൽ. വനിതാ ഡോക്ടറുടെ കോളർ ശരിയാക്കികൊടുക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ വിമർശനവുമായി രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി കഴിഞ്ഞു.

അമർനാഥ് തീർഥയാത്രക്കാർക്ക് ചികിൽസാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ആരോഗ്യമന്ത്രി സർക്കാർ ആശുപത്രി സന്ദർശിക്കുമ്പോഴായിരുന്നു ഈ സംഭവം. ഡോക്ടറുടെ കോളർ നേരെയല്ലെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി തന്നെ ശരിയാക്കികൊടുക്കുകയായിരുന്നു.

മന്ത്രി ഡോക്ടറുടെ അടുത്തെത്തി ഇങ്ങനെ പറയുകയായിരുന്നു, ബിതിയ, നിങ്ങളെ കോളർ നേരെയല്ല. എന്നാൽ ഡോക്ടർ ഇതിനോടു പ്രതികരിക്കുകയും ചെയ്തില്ല. എന്നാൽ ഇത്രയും ആളുകൾ സ്ഥലത്തുള്ളപ്പോൾ മന്ത്രി തന്റെ കോളർ ‌നേരെയാക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ഡോക്ടർ പറഞ്ഞു.

നേരത്തെ ലാബ് കോട്ട് ധരിക്കാത്തതിന്റെ പേരിൽ മറ്റൊരു സ്ത്രീയെയും ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി സംസാരിച്ചത് വിവാദമായിരുന്നു.