സ്ത്രീയുടെ തലയോട്ടിയിൽ ജീവനുള്ള പാറ്റയെ പുറത്തെടുത്തു, വിഡിയോ

Representative Image

ഉറക്കമുണർന്നപ്പോൾ കണ്ണിനു പുറകിലായി എന്തോ ഇഴഞ്ഞു നീങ്ങുന്നതായി തോന്നുകയും വേദനയെയും തുടർന്നാണ് 42കാരി ആശുപത്രിയിലെത്തിയത്. ഡോക്ടർ മൂക്ക് ക്ലീൻ ചെയ്ത് അവരെ തിരിച്ചയച്ചു. എന്നാൽ, അസ്വസ്ഥത മാറാത്തതിനെ തുടർന്ന് അവർ വിദഗ്ധ പരിശോധനയ്ക്കായി ചെന്നൈയിലെ സ്റ്റാൻലി മെഡിക്കൽ കോളജിലെത്തി.

ഇ.എൻ.ടി സ്പെഷലിസ്റ്റ് എം.എൻ. ശങ്കർ നടത്തിയ എൻഡോസ്കോപ്പി പരിശോധനയിലാണ് തന്റെ ശരീരത്തിൽ അസ്വസ്ഥത സൃഷ്ടിക്കുന്നത് ഒരു പാറ്റയാണെന്ന് അവർ തിരിച്ചറിയുന്നത്.

മൂക്കിനുള്ളിൽ അഞ്ചു സെന്റീമീറ്റർ അകത്തേക്ക് എന്തോ അസ്വാഭാവികമായ ഒന്നുണ്ടെന്ന് ഡോക്ടർക്കു മനസ്സിലായി. പിന്നീടാണ് അതു ഒരു പാറ്റയാണെന്ന് തിരിച്ചറിഞ്ഞത്. അതാകട്ടെ അവരുടെ മൂക്കിനുള്ളിലൂടെ കയറി ഏതാണ്ട് തലയോട്ടിയുടെ അടുത്തുവരെ എത്തിയിരുന്നു. മാത്രമല്ല 12 മണിക്കൂർ പിന്നിട്ടപ്പോഴും ആ പാറ്റയിൽ ജീവനുമുണ്ടായിരുന്നതായി ഡോ. ശങ്കർ പറഞ്ഞു.

വാക്വംക്ലീനറിനു സാമനായ ഒരുപകരണം ഉപയോഗിച്ച് അവരുടെ തലയോട്ടിയിൽ നിന്നും ജീവനോടതന്നെ പാറ്റയെ പുറത്തെടുക്കുകയുമായിരുന്നു. തന്റെ മൂന്നു ദശാബ്ദക്കാലത്തെ മെഡിക്കൽ സേവനത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം നടക്കുന്നതെന്നു ഡോക്ടർ പറഞ്ഞു.

45 മിനിറ്റു നീണ്ടു നിന്ന പ്രക്രിയയ്ക്കു ശേഷം അവർ സുഖമായിരിക്കുന്നെന്നും തന്റെ മൂക്കിനുള്ളിലൂടെ ഒരു പാറ്റ കയറിയെന്നത് ഇപ്പോഴും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണ് അവരെന്നും ഡോ. ശങ്കർ പറ‍ഞ്ഞു.