Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോ. ഗോപകുമാറിന് ആയുഷ് വകുപ്പിന്റെ ദേശീയ പുരസ്കാരം

gopakumar-ayush-award

കേന്ദ്ര സർക്കാരിന്റെ ആയുഷ് വകുപ്പ് ഏർപ്പെടുത്തിയ മികച്ച ആയുർവേദ അധ്യാപകനുള്ള പ്രഥമ ദേശീയ അവാർഡ് തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളജ് ആർഎംഒയും അസോസിയേറ്റ് പ്രഫസറുമായ ഡോ. എസ്. ഗോപകുമാറിന്. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി, ശ്രീപദ് യശ് നായ്ക്കിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. ‌‌‌പ്രശംസാ പത്രവും, മെമന്റോയും അഞ്ചു ലക്ഷം രൂപയും അടങ്ങുന്നതാണ് അവാർഡ്.

മികച്ച ആയുര്‍വേദ അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ 2014 ലെ ആത്രേയ അവാര്‍ഡ്, –മികച്ച അധ്യാപകനുള്ള, അഗ്നിവേശ അവാർഡ്, ആയുർവേദ പ്രചാരക സമ്രാട്ട് പുരസ്കാരം , നാഷനൽ സർവ്വീസ് സ്കീമിന്റെ മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള സര്‍വ്വകലാശാലാ അവാർഡ്, ദേശീയ അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പത്തോളം ആയുർവേദ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ആയുർവേദ കോളജ് വിദ്യാർഥികൾക്കായി മനോരമ ഒാൺലൈൻ സംഘടിപ്പിച്ച ജീവനം 2016 പ്രബന്ധ രചനാ മൽസരത്തിൽ വിധികർത്താക്കളുടെ കോ - ഒാർഡിനേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.