എബോള പ്രതിരോധമരുന്ന്: പരീക്ഷണം വിജയം

ആഫ്രിക്കൻ രാജ്യങ്ങളിൽ പതിനായിരത്തിലേറെപ്പേരുടെ ജീവനെടുത്ത എബോള രോഗത്തിന് പുതിയ പ്രതിരോധമരുന്ന് നൂറുശതമാനം ഫലപ്രദമെന്ന് ലോകാരോഗ്യ സംഘടന. പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയയിൽ ഇക്കഴിഞ്ഞ മാർച്ചിലാരംഭിച്ച പരീക്ഷണങ്ങളാണ് വിജയകരമെന്നു തെളിഞ്ഞത്. ഡോക്ടേഴ്സ് വിത്തൗട്ട് ഫ്രോന്റിയേഴ്സും ലോകാരോഗ്യസംഘടനയും ചേർന്നാണു പ്രതിരോധമരുന്നു പരീക്ഷിച്ചത്.

ഫലപ്രദമെന്നു തെളിഞ്ഞതോടെ, എബോള രോഗം ബാധിച്ചയാളുമായി അടുത്തിടപഴകിയതുമൂലം രോഗഭീഷണി നേരിടുന്ന കൂടുതൽ പേർക്ക് ഇതേ മരുന്നു നൽകാൻ തീരുമാനിച്ചു.