ഗൊണേറിയ എയ്ഡ്സിനേക്കാൾ മാരകം, പ്രതിമരുന്നില്ല!!!

ശാസ്ത്ര, വൈദ്യലോകത്തെ ഭീതിയിലാഴ്ത്തി എയിഡ്‌സിനേക്കാള്‍ മാരകമായ ഗൊണേറിയ രോഗം പടരുന്നു. സൂപ്പര്‍ ഗൊണേറിയ എന്ന് ശാസ്ത്രലോകം വിളിക്കുന്ന ഗൊണേറിയക്കെതിരെ പ്രതിമരുന്ന് കണ്ടെത്താനായിട്ടില്ല. വർഷങ്ങൾക്ക് മുമ്പ് കണ്ടെത്തിയ രോഗം വടക്കന്‍ ഇംഗ്ലണ്ടിൽ വീണ്ടും കണ്ടെത്തിയിരിക്കുന്നു. രോഗത്തിനു പ്രതിമരുന്ന് കണ്ടെത്തിയിട്ടില്ലാത്തതിനാൽ ശാസ്ത്രലോകം ഏറെ ഭീതിയിലാണ്. ഇംഗ്ലണ്ടിൽ രോഗം ബാധിച്ച 16 കേസുകൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

എന്താണ് ഗൊണേറിയ?

പ്രതിരോധമരുന്നുകളെ അതിജീവിക്കാന്‍ കഴിവുള്ള ബാക്ടീരിയയാണ് ഗൊണേറിയ. ജനിതക മാറ്റങ്ങളിലൂടെ ഉണ്ടാകുന്ന ഗൊണേറിയ ബാക്ടീരിയയെ നേരിടാന്‍ ഇതുവരെ ഫലപ്രദമായ മരുന്നുകള്‍ കണ്ടെത്തിയിട്ടില്ല. പ്രതിമരുന്ന് കണ്ടെത്താനായി വർഷങ്ങൾക്ക് മുമ്പ് സ്വീഡനിലെ ഒരും സംഘം ശാസ്ത്രജ്ഞര്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു.

ശാസ്ത്രലോകത്ത് എയ്ഡ്സിനേക്കാള്‍ മുമ്പ് ചർച്ചയായ രോഗമാണ് ഗൊണേറിയ. എയ്ഡ്സ് പോലെ ഗൊണേറിയയും ലൈംഗികരോഗമാണ്. ഗൊണേറിയയ്ക്കെതിരെ 1940കളിൽ ആന്റിബയോട്ടിക് ഉപയോഗിച്ചിരുന്നു. അന്ന് സിഫാലോസ്‌പോറിന്‍ വിഭാഗത്തില്‍പ്പെട്ട ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് രോഗത്തെ നേരിട്ടിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.