ഹൃദയമിടിപ്പ് കൂടുകയും കുറയുകയും ചെയ്യുന്നതിനു പിന്നിൽ

മനുഷ്യൻ ജനിക്കുന്നതിനു മുൻപ് ഭ്രൂണാവസ്ഥയിൽ 22 ദിവസം പ്രായമാകുന്നതോടെ സ്പന്ദിച്ചു തുടങ്ങുന്ന ഹൃദയം മരണത്തോടെ മാത്രമാണു നിലയ്ക്കുന്നത്. പ്രതിദിനം ഒരുലക്ഷത്തിലധികം തവണയാണ് ഹൃദയം മിടിക്കുന്നത്. ഏകദേശം 60 വയസാകുമ്പോഴേക്കും ഒരാളുടെ ഹൃദയം 216 കോടിയിലധികം തവണ സ്പന്ദിച്ചിട്ടുണ്ടാകും. ഒരു ദിവസം 7200 ലീറ്റർ രക്തമാണ് ഹൃദയം പമ്പു ചെയ്യുന്നത്.

ഹൃദയമിടിപ്പിനു പിന്നിൽ

ദേഷ്യം കയറുന്നതിനനുസരിച്ച് ഹൃദയമിടിപ്പ് കൂടുന്നു.

ഭയം തോന്നുമ്പോഴും തെറ്റ് ചെയ്യുമ്പോഴും ഉത്കണ്ഠയുണ്ടാകുമ്പോഴും ഹൃദയമിടിപ്പ് വർധിക്കുന്നു.

ഉഷ്ണം ഹൃദയമിടിപ്പ് കൂട്ടുമ്പോൾ തണുപ്പ് ഹൃദയമിടിപ്പ് കുറയ്ക്കുന്നു.

ഒരു സെൽഷ്യസ് ചൂടു കൂടുമ്പോൾ ഹൃദയമിടിപ്പ് ഏതാണ്ട് 18 തവണ കൂടുന്നു.